Web Desk

ന്യൂഡൽഹി

August 18, 2020, 6:08 pm

രോഹിത് ശര്‍മ ഉള്‍പ്പെടെ നാലു കായിക താരങ്ങള്‍ക്ക് രാജീവ് ഗാന്ധി ഖേല്‍ രത്ന ശുപാര്‍ശ

Janayugom Online

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടവരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയടക്കം നാല് കായിക താരങ്ങള്‍. രോഹിത് ശര്‍മയ്‌ക്കൊപ്പം ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവ് വിനേഷ് ഫോഗാട്ട്, ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ മാണിക്ക ബാത്ര, പാരാഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് മരിയപ്പന്‍ തങ്കവേലു എന്നിവരെ ഖേല്‍ രത്‌ന അവാര്‍ഡിന് ശുപാര്‍ശ ചെയ്തിട്ടുള്ളത്.

ദേശീയ കായിക അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റി  ചേര്‍ന്ന യോഗത്തിലാണ് നാല് പേരുടെയും പേരുടെ പട്ടിക പ്രഖ്യാപിച്ചത്. രാജ്യത്ത് ഇതിന് മുന്‍പ് ഖേല്‍ രത്ന പുരസ്കാരം ലഭിച്ചത് സച്ചിന്‍ ടെണ്ടുല്‍ക്കറിനും, മഹേന്ദ്ര സിംഗ് ധോണിക്കും, വിരാട് കോഹ്‌ലിക്കുമാണ്. റിയോ പാരാഒളിമ്പിക്സില്‍ ഹൈ ജമ്പില്‍ സ്വര്‍ണം നേടിയതോടെയാണ് മരിയപ്പന്‍ തങ്കവേലുവിനെ അവാര്‍ഡിന് പരിഗണിക്കാന്‍ തീരുമാനിച്ചത്. 2018 ല്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയ ആദ്യ വനിതാ ഗുസ്തിക്കാരിയായി വിനെഷ് ഫോഗാത്.

ENGLISH SUMMARY:Rohit Shar­ma Rec­om­mend­ed for Khel Ratna
You may also like this video