15 November 2025, Saturday

Related news

November 14, 2025
November 13, 2025
November 12, 2025
November 12, 2025
November 11, 2025
November 11, 2025
November 10, 2025
November 9, 2025
November 8, 2025
November 8, 2025

‘തോളില്‍ മകള്‍, രാജ്യം പിന്നില്‍, അരികില്‍ സഹോദരനും’; ആരാധകരുടെ സംശയത്തിനു വിരാമം

Janayugom Webdesk
മുംബെെ
July 2, 2024 3:24 pm

രോഹിതും വിരാടും തമ്മിലുള്ള ബന്ധം വഷളായതായി വർഷങ്ങളായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ 2024 T20 ലോകകപ്പ് കിരീടം ഉയർത്തിയ ശേഷം വിരാടും രോഹിതും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം രോഹിതിന്റെ അമ്മ പങ്ക് വച്ഛത്തോടെയാണ് ആരാതകരുടെ സംശയത്തിനു വിരാമമായത്.രോഹിത് മകൾ സമൈറയെ തോളിലേറ്റിയപ്പോൾ വിരാട് കോലി തൊട്ടടുത് സഹോദരനെപോലെ ഇന്ത്യയുടെ പതാകയുമായി നിൽക്കുന്നത് ശ്രദ്ധ ആകർഷിച്ച ചിത്രങ്ങളിലൊന്നായി.

രോഹിതിൻ്റെ അമ്മയുടെ പോസ്റ്റ് കണ്ട് സമൂഹമാധ്യമങ്ങളില്‍ ആരാധകർ പ്രചോദിതരായി. ബാർബഡോസിൽ നടന്ന ടി20 ലോകകപ്പ് ശേഷം ട്രോഫിയുമായി രോഹിതും പോസ് ചെയ്ത ചിത്രങ്ങള്‍ പുറത്തുവന്നിരുനു . രോഹിത് ബീച്ചിൽ അഭിമാനകരമായ ട്രോഫിയുമായി പോസ് ചെയ്യുന്ന ചിത്രങ്ങൾ ബിസിസിഐ പങ്കിവച്ചു .“ഒരു ബില്യൺ സ്വപ്നങ്ങൾ, ഒരു ബില്യൺ വികാരങ്ങൾ, ഒരു ബില്യൺ പുഞ്ചിരികൾ! ദൗത്യം പൂർത്തീകരിച്ചു. ലോകകപ്പ് കീഴടക്കി. ഞങ്ങൾ ലോക ചാമ്പ്യന്മാരാണ്. ഹേയ്, ക്യാപ്റ്റൻ! നിങ്ങൾ അത് ചെയ്തു,” ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് ബിസിസിഐ എക്‌സിൽ കുറിച്ചു.

ENGLISH SUMMARY ; Rohit Shar­ma’s Moth­er Breaks Inter­net With “Broth­er On His Side” Post, Fea­tur­ing Virat Kohli

YOU MAY ALSO LIKE IN THIS VIDEO

Kerala State - Students Savings Scheme

TOP NEWS

November 15, 2025
November 15, 2025
November 14, 2025
November 14, 2025
November 14, 2025
November 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.