ഓര്‍ക്കുന്നുവോ കോളയുടെ ആ മിഠായി? 13 വര്‍ഷങ്ങള്‍ക്ക് ശേഷം റോള്‍ എ കാന്‍ഡി തിരിച്ചു വരുന്നു

Web Desk
Posted on October 05, 2019, 6:09 pm

കൊച്ചി: ബിസ്‌ക്കറ്റ്, മധുര പലഹാര നിര്‍മാതാക്കളായ പാര്‍ലെയുടെ, റോള്‍ എ കോള കാന്‍ഡി, വിപണിയില്‍ തിരിച്ചെത്തി. ഹാര്‍ഡ് ബോയ്ല്‍ഡ് കാന്‍ഡിയായ റോള്‍ എ കോള 2006ലാണ് വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. കോളയുടെ രുചിയുള്ള കാന്‍ഡി തിരിച്ചു കൊണ്ടുവരണമെന്ന് സമൂഹ മാധ്യമങ്ങളില്‍ വന്ന അഭ്യര്‍ത്ഥനകളാണ് 13 വര്‍ഷങ്ങള്‍ക്കു ശേഷം, 2019 ഫെബ്രുവരിയില്‍, കോള കാന്‍ഡിയെ തിരികെ കൊണ്ടുവരാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. ഉപഭോക്താക്കളാണ് റോള്‍ എ കോള പ്രചാരണം നടത്തിയത്. വൈറലായ ഈ പ്രചാരണത്തിന് ട്വിറ്ററില്‍ 711000 ഇംപ്രഷനാണ് ലഭി ച്ചത്. ഡിജിറ്റല്‍ മൂവ്‌മെന്റ് വഴി ഏതെങ്കിലും ഒരു ഇന്ത്യന്‍ ഉല്പന്നം വര്‍ഷങ്ങള്‍ക്കു ശേഷം വിപണിയില്‍ മടങ്ങിയെത്തുന്നത് ഇതാദ്യമാണ്.