തൃശൂര്ക്കാരന് റോമിയോ കാട്ടുക്കാരന്റെ ആദ്യ ഹോളിവുഡ് സിനിമ മേരി ഇന്ത്യയില്‍ റിലീസ് ചെയ്തു. നേരത്തേ ആമസോണ്‍ പ്രൈം വഴി അമേരിക്കയിലും യുകെയിലും റിലീസ് ചെയ്തിരുന്നു. ഹോളിവുഡ് സിനിമ ആയതിനാല്‍ ആമസോണ്‍ പ്രൈം വഴി ഇന്ത്യയില്‍ ലഭ്യമല്ലായിരുന്നു. അതിനാല്‍ യുട്യൂബ് പ്ലാറ്റ്ഫോം വഴിയാണ് ഇപ്പോള്‍ ഇന്ത്യയില്‍ റിലീസ് ചെയ്തിരിക്കുന്നത്.
കോവിഡ് കാലത്തെ അമേരിക്കയിലെ കാലികവിഷയം ചര്‍ച്ചചെയ്യുന്ന സിനിമ ചിക്കാഗോ കെന്റ്വുഡ് ഫിലിംസ് ആണ് നിര്‍മിച്ചിരിക്കുന്നത്. മേരിയായി അഭിനയിച്ചിരിക്കുന്നത് കെയ്റ്റ് കോളമാന്‍ ആണ്. മാര്ട്ടിന് ഡേവീസ്
ആണ് ലീഡിങ് ആക്റ്റര്‍. നൂറി ബോസ്വെല്‍ ആണ് ഡിഒപിയും എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നത്.
ചിക്കാഗോ മെമ്മോറിയല്‍ ആശുപത്രിയില്‍ ജോലിചെയ്യുന്ന ഒരു നഴ്സിന്റെ കഥയാണ് സിനിമ പറയുന്നത്. അമേരിക്കയില്‍ കോവിഡ് കാലത്ത് ജനം പകച്ചു നില്ക്കുന്ന സമയമായിരുന്നു. മാസ്കിന്റെ കുറവ്, ഒരു മാസ്ക് വച്ച്
നിരവധി രോഗികളെ ചികില്‍സിക്കേണ്ട ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും
അവസ്ഥ,ആരോഗ്യ പ്രവര്‍ത്തകരോട് പൊതുജനം കാണിക്കുന്ന അവഗണന തുടങ്ങിയവ ചിത്രം പറയുന്നു.മാസ്കിന്റെ
കുറവ് രൂക്ഷമായി നിലനിന്നിരുന്നു. അതിനുള്ള പരിഹാരവും സിനിമ പറയുന്നു.ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ട്രിബ്യൂട്ട് ആയാണ്
മേരി പുറത്തിറക്കിയിരിക്കുന്നതെന്ന് റോമിയോ കാട്ടുക്കാരന് പറയുന്നു.
പത്തുവര്‍ഷമായി മിഷിഗണിലും ചിക്കാഗോയിലുമായി കുടുംബത്തോടൊപ്പം കഴിയുന്ന റോമിയോ കഴിഞ്ഞവര്‍ഷം സംവിധാനംചെയ്ത എ വണ്ടര്ഫുള് ഡേ എന്ന ചെറുസിനിമ പതിനാല് രാജ്യാന്തരപുരസ്കാരങ്ങള്‍ നേടി. തൃശൂര്‍
ജില്ലയില്‍ ആളൂരില്‍ ജനിച്ച റോമിയോ ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സ്കൂളിലും ആളൂര്‍ എസ്എന്‍വിഎച്ച് സ്കൂളിലുമാണ് സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്.തൃശൂര്‍ ശ്രീ കേരളവര്‍മകോളജില്‍ ആയിരുന്നു ബിരുദപഠനം. ബിരുദത്തിനുശേഷം
നാട്ടില്‍ ചെറുസിനിമകളും പരസ്യചിത്രങ്ങളും ചെയ്തു. പിന്നീട് ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്യൂട്ടിലേക്ക്
സിനിമയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പോയി. പിന്നീട് ഉപജീവനമാര്‍ഗത്തിനായി മുഴുവന്‍സമയം ജോലിയില്‍ വ്യാപൃതനായതിനിടയിലാണ് എ വണ്ടര്ഫുള് ഡേ എന്ന ചെറുസിനിമ ചെയ്തത്. ഹോളിവുഡിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെവച്ച് ചിത്രീകരിച്ച എ വണ്ടര്ഫുള് ഡേ ഹോളിവുഡിലേക്കുള്ള ചവിട്ടുപടി ആയിരുന്നുവെന്ന് റോമിയോ പറയുന്നു.
English Summary : Romeo Kattukkarans Mary movie released in India
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.