യൂറോപ്യന്‍ ലീഗിലെ മികച്ച ഗോള്‍ വേട്ടക്കാര്‍ക്കുള്ള ഗോള്‍ഡന്‍ ഷൂവിനായുള്ള മത്സരം ശക്തമായ നിലയില്‍ തുടരുന്നു. യൂറോപ്പിലെ വിവിധ ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ പാതിവഴി പിന്നിടുമ്പോള്‍ ബയേണ്‍ മ്യൂണിക്ക് താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയാണ് പട്ടികയില്‍ ഒന്നാമത്. യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പിഎസ്,ജിയുടെ കൈലിയിന് എംബാപ്പെ, ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡിന്റെ എര്‍ലിങ് ഹാളണ്ട് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഉണ്ട്.
ഒന്നാം സ്ഥാനത്തുളള ലെവന്ഡോവ്സ്കിക് 44 പോയന്റാണ് ഉള്ളത്. ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണിനായി 22 ഗോളുകള്‍ താരം നേടി. സീരി എയില്‍ യുവന്റസിനായി 15 ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോയ്ക്ക് 30 പോയന്റുണ്ട്. ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡിനായി 14 ഗോളുകള്‍ നേടിയ എര്‍ലിങ് ഹാളണ്ടും ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ കൈലിയിന് എംബാപ്പെയും ( 14 ഗോള്‍, 28 പോയന്റ്) മുന്നാം സ്ഥാനത്താണ്. ലീഗുകളില്‍ നേടുന്ന ഗോളുകളില്‍നിന്ന് ലഭിക്കുന്ന പോയന്റിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം നല്‍കുന്നത്.
English summary: Ronaldo and lawandoski competing for golden boot
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.