ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബ് അല്‍ നസറുമായുള്ള കരാര്‍ പുതുക്കിയേക്കും. ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ജൂണിലാണ് റൊണാള്‍ഡോയുടെ അല്‍ നസറുമായുള്ള കരാര്‍ അവസാനിക്കുന്നത്.
2023 ജനുവരിയിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് സൗദി പ്രോ ലീഗ് ക്ലബ് അല്‍ നസറിലെത്തിയത്. 1749 കോടി രൂപയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന്റെ വാര്‍ഷിക പ്രതിഫലം. അടുത്തിടെ 40 വയസ് തികഞ്ഞെങ്കിലും ഇപ്പോഴും റൊണാള്‍ഡോ മികച്ച പ്രകടനമാണ് നടത്തുന്നത്. സീസണില്‍ 26 മത്സരങ്ങളില്‍ 24 ഗോള്‍ സ്വന്തമാക്കി. നാല് അസിസ്റ്റും പോര്‍ച്ചുഗീസ് ഇതിഹാസത്തിന്റെ പേരിനൊപ്പമുണ്ട്. അല്‍ നസറിനായി ആകെ 90 മത്സരങ്ങളില്‍ നേടിയത് 82 ഗോളും 19 അസിസ്റ്റും. കരിയറില്‍ 924 ഗോളുകളാണ് റൊണാള്‍ഡോ ആകെ നേടിയിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.