March 31, 2023 Friday

Related news

March 18, 2023
March 15, 2023
March 9, 2023
March 8, 2023
March 6, 2023
March 4, 2023
March 3, 2023
February 10, 2023
February 5, 2023
January 20, 2023

റോണോ ഏഴില്‍ തന്നെ ഇറങ്ങും

Janayugom Webdesk
ലണ്ടന്‍
September 3, 2021 10:09 pm

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജേഴ്സി നമ്പറില്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. യുണൈറ്റഡിന്റെ എ­ഡിസന്‍ കവാനി ജേഴ്സി നമ്പര്‍ വിട്ടുകൊടുത്തതോടെ വിഖ്യാതമായ ഏഴാം നമ്പര്‍ ജേഴ്സി റൊണാള്‍ഡോ അണിയും. ഇക്കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചു. ‘സിആർ7’ എന്ന പേരിൽ സ്വന്തം വാണിജ്യ ബ്രാൻഡുള്ള റൊണാൾഡോയ്ക്ക് 7–ാം നമ്പർ ജഴ്സി തിരികെ ലഭിച്ചത് നേട്ടമാണ്. കവാനി ഈ സീസണിൽ ഇനി 21–ാം നമ്പർ ജേഴ്സിയിലാകും കളിക്കുക. 21–ാം നമ്പറിൽ കളിച്ചിരുന്ന ഡാനിയൽ ജയിംസ് ലീഡ്സ് യുണൈറ്റഡിലേക്കു പോയ സാഹചര്യത്തിലാണ് ഈ ജേഴ്സി കവാനിക്ക് ലഭിച്ചത്.

2003 മുതല്‍ 2009 വരെ യുണൈറ്റഡിന് വേണ്ടി കളിച്ച റൊണാള്‍ഡോ ഏഴാം നമ്പര്‍ ജേഴ്സിയാണ് അണിഞ്ഞിരുന്നത്. യുണൈറ്റഡില്‍ കളിച്ചാണ് റൊണാള്‍ഡോ ലോകോത്തര താരമായി മാറിയത്. അങ്ങനെയാണ് താരത്തിന്റെ ജേഴ്സി സിആര്‍ സെവെന്‍ എന്ന പേരില്‍ ലോകപ്രശസ്തമായത്. റൊണാള്‍ഡോ ടീം വിട്ട ശേഷം ഏയ്ഞ്ചല്‍ ഡി മരിയ, മെംഫിസ് ഡീപേ, മൈക്കിള്‍ ഓവന്‍, അലെക്‌സി സാഞ്ചസ് തുടങ്ങിയ നിരവധി താരങ്ങള്‍ യുണൈറ്റഡില്‍ ഏഴാം നമ്പര്‍ ജേഴ്സിയില്‍ കളിച്ചു. സാഞ്ചസില്‍ നിന്നാണ് എഡിന്‍സണ്‍ കവാനിയ്ക്ക് ഏഴാം നമ്പര്‍ ജഴ്‌സി ലഭിച്ചത്. കഴിഞ്ഞ സീസണില്‍ താരം ഈ ജേഴ്സിയണിഞ്ഞാണ് കളിച്ചത്.

ക്രിസ്റ്റ്യാനോയ്ക്ക് 7–ാം നമ്പർ ജേഴ്സി നൽകാൻ യുണൈറ്റഡിനു മുന്നിൽ നിയമക്കുരുക്കുകൾ ഏറെയായിരുന്നു. പ്രീമിയർ ലീഗ് സീസൺ തുടങ്ങും മുൻപ് ഫസ്റ്റ് ടീമിലെ കളിക്കാർക്കെല്ലാം ക്ലബ് ഓരോ നമ്പർ നൽകണമെന്നാണ് നിയമം. ഒരു കളിക്കാരൻ ക്ലബ് വിടുകയാണെങ്കിൽ മാത്രമേ അതേ നമ്പർ മറ്റൊരു താരത്തിന് അനുവദിക്കാവൂ എന്നാണ് നിയമം. ഇതിനിടെ, പ്രിമിയർ ലീഗ് അധികൃതരെ സമീപിച്ച് പ്രത്യേകം അനുവാദം വാങ്ങിയാണ് യുണൈറ്റഡ് 7–ാം നമ്പർ റൊണാൾഡോയ്ക്ക് നൽകിയത്.

 

ENGLISH SUMMARY: Ronal­do will paly in 7th num­ber jersy

You may also like this video

 

<iframe width=“560” height=“315” src=“https://www.youtube.com/embed/o_mhDmndxwo” title=“YouTube video play­er” frameborder=“0” allow=“accelerometer; auto­play; clip­board-write; encrypt­ed-media; gyro­scope; pic­ture-in-pic­ture” allowfullscreen></iframe>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.