ക്ലാസിലിരിക്കവെ മേല്‍ക്കൂര ഇടിഞ്ഞുവീണ് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

Web Desk
Posted on June 19, 2019, 5:17 pm

മുംബൈ: ക്ലാസിലിരിക്കവെ മേല്‍ക്കൂര ഇടിഞ്ഞുവീണ് മൂന്നുവിദ്യാര്‍ഥികള്‍ക്ക് പരിക്ക്. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിലുള്ള ജുലേലാല്‍ സ്‌കൂളിലാണ് ക്ലാസിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റത്. ടീച്ചര്‍ പഠിപ്പിച്ചുകൊണ്ടിരുന്ന സമയത്താണ് അപകടം സംഭവിച്ചതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അതേസമയം സംഭവം ചെറുതാണെന്ന് പറഞ്ഞ് സ്‌കൂള്‍ അധികൃതര്‍ സംഭവത്തെ നിസ്സാരവല്‍ക്കരിക്കുകയും ചെയ്തു.