Web Desk

February 08, 2020, 1:12 pm

ഉത്സവ പറമ്പിൽ താരമായി പൂവൻ കോഴി; കാരണം?

Janayugom Online

ഉത്സവപറമ്ബിൽ താരമായ പൂവൻ കോഴിയുടെ വാർത്തയാണ് നാം കേട്ടത്. രണ്ട് കിലോ തൂക്കം വരുന്ന പൂവൻ കോഴിയുടെ വില പതിമൂവായിരം എന്ന തലക്കെട്ടോടെയുള്ള വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആ പൂവൻ കോഴിയുടെ വില കേട്ട് എല്ലാവരും ഒന്ന് ഞെട്ടുകയും ചെയ്തു.

സംഭവം നടന്നത് ഉത്സവപറമ്ബിലെ ലേലം വിളിയിലാണ്. ഇരിട്ടി പെരുമ്ബറമ്ബ് പുതിയ ഭാഗവതി ക്ഷേത്രത്തിന്റെ തിറ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് രണ്ട് കിലോ തൂക്കം വരുന്ന പൂവൻ കോഴിക്ക് 13,000രൂപ വിലയായത്. ലേലത്തിൽ പങ്കടുത്തവവർ തമ്മിൽ വീറും വാശിയും ഏറിയപ്പോൾ ലേല സംഖ്യ കുതിച്ചുയർന്നു.

Eng­lish sum­ma­ry: roost­er the hero

you may also like this video