കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച ബ്രട്ടീഷ് പൗരൻ മൂന്നാറിൽ എത്തുന്നനതിന് മുമ്പായി കേരളത്തിൽ എവിടെയെല്ലാം സന്ദർശനം നടത്തി എന്നതിന്റെ റൂട്ട് മാപ് തയ്യാറാക്കി. ഈ സംഘം കഴിഞ്ഞ ആറിനാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയത്. തുടർന്ന് രണ്ടു ദിവസം എറണാകുളം കാസിനോ ഹോട്ടലിൽ താമസിച്ചു. എട്ടാം തീയതി അതിരപ്പിള്ളി സന്ദർശിച്ചു. അതിരപ്പിള്ളി റെസിഡന്‍സിയില്‍നിന്നു പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തു. പിന്നീട് സംഘം ചെറുതുരുത്തിയിലും എത്തി. അതിനു ശേഷമാണ് പത്തൊൻപത് അംഗ സംഘം മൂന്നാറിൽ എത്തുന്നത്.
പത്തിന് മൂന്നാറിലെ കെടിഡിസി ടീ കൗണ്ടി റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ത്തന്നെ രോഗലക്ഷണം ഉണ്ടായിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച് സ്രവപരിശോധനയ്ക്ക് സാംപിള്‍ എടുത്തശേഷം ഐസലേഷനില്‍ കഴിയാന്‍ നിര്‍ദേശിച്ച് റിസോര്‍ട്ടിലേക്ക് തിരിച്ചയച്ചു. എന്നാല്‍ പന്ത്രണ്ടിന് സംഘത്തെ മാട്ടുപ്പെട്ടിയിലേക്കു പോകാന്‍ റിസോര്‍ട്ട് അധികൃതര്‍ അനുവദിച്ചു. ഇത് ആരോഗ്യവകുപ്പ് ഇടപെട്ട് തടഞ്ഞു. ശനിയാഴ്ച വൈകിട്ട് കോവിഡ് പോസിറ്റിവ് ആണെന്ന ഫലം വന്നു. ആരോഗ്യവകുപ്പ് അധികൃതർ റിസോർട്ടിൽ എത്തുമ്പോഴേക്കും സംഘം റിസോർട്ട് വിട്ടിരുന്നു. തിരച്ചിലിനൊടുവിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ചാണ് 19 അംഗ സംഘത്തെ കണ്ടെത്തിയത്.
ബ്രിട്ടീഷ് പൗരനും സംഘവും സഞ്ചരിച്ച വഴികൾ
∙ മാര്‍ച്ച് 6: ബ്രട്ടീഷ് പൗരനും ഭാര്യയും ഉൾപ്പടെ 19 അംഗ സംഘം നെടുമ്പാശേരിയിൽ ഇറങ്ങി. രണ്ടു ദിവസം വെല്ലിങ്ടൺ കാസിനോ ഹോട്ടലിൽ താമസിച്ചു.
∙ മാര്‍ച്ച് 8: അതിരപ്പിള്ളി റസിഡൻസിയിൽ ഭക്ഷണം കഴിച്ചു.
∙ മാര്‍ച്ച് 9: ചെറുതുരുത്തി റിവർ റിട്രീറ്റ് റിസോർട്ടിൽ താമസിച്ചു.
∙ മാർച്ച് 10: മൂന്നാർ കെടിഡിസി ടി കൗണ്ടി റിസോർട്ടിൽ എത്തിയത് രോഗ ലക്ഷണത്തോടെ. അന്നുതന്നെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ഡോക്ടറേ കണ്ടു മരുന്ന് വാങ്ങി മടങ്ങി.
∙ മാർച്ച് 11: ഡോക്ടർ അറിയിച്ചതിനെ തുടർന്ന് ബ്രട്ടീഷ് പൗരനെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു സാംപിൾ എടുത്തു. തിരികെ ടീ കൗണ്ടിയിൽ മടങ്ങിയെത്തി. അപ്പോൾ മുതൽ നിരീക്ഷണത്തിൽ.
∙ മാർച്ച് 12: രോഗിയും സംഘവും മാട്ടുപ്പെട്ടി മേഖലയിലേക്ക് യാത്ര തിരിച്ചെങ്കിലും ആരോഗ്യ വകുപ്പ് ഇടപെട്ട് അവിടെ എത്തും മുൻപ് ഹോട്ടലിലേക്ക് മടക്കി കൊണ്ടുവന്നു.
∙ മാർച്ച് 13: ഹോട്ടലിൽ നിരീക്ഷണത്തിൽ.
∙ മാർച്ച് 14: വൈകിട്ട് കോവിഡ് 19 ഫലം പോസിറ്റീവ് എന്ന വിവരം. എന്നാൽ ഫലം പരസ്യമാക്കാനോ രോഗിയെ ഐസലേറ്റ് ചെയ്യാനോ തുടർ നടപടി ഉണ്ടായില്ല. ഹോട്ടൽ അധികൃതരെ രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചില്ല. രാത്രി 10.30ന് യുകെ പൗരനും സംഘവും അധികൃതരുടെ കണ്ണ് വെട്ടിച്ചു ഹോട്ടൽ വിട്ടു. എന്നാൽ വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കാൻ ഹോട്ടൽ അധികൃതർ തയാറായില്ല.
∙ മാർച്ച് 15: രാവിലെ ഡോക്ടർ ഹോട്ടലിൽ വിളിച്ചപ്പോഴാണ് രോഗിയും സംഘവും പോയെന്ന വിവരം ആരോഗ്യ വകുപ്പ് അറിയുന്നത്. ഉച്ചയോടെ നെടുമ്പാശേരിയിൽനിന്നു കണ്ടെത്തി. അപ്പോഴേക്കും വിമാനത്തിൽ കയറിയെങ്കിലും രോഗിയെയും സംഘത്തെയും തിരിച്ചിറക്കി. ഇത്രയും സ്ഥലങ്ങളിലല്ലാതെ മൂന്നാറിലെവിടെയും രോഗി പോയിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
English Summary:root map of covid affected british man
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.