Web Desk

March 13, 2020, 6:38 pm

തൃശൂരിൽ കോവിഡ് ബാധിതൻ പോയത് ഈ വഴികളിൽ- റൂട്ട് മാപ്പ്

Janayugom Online
പ്രതീകാത്മക ചിത്രം

 

കോവിഡ് 19 ബാധ സ്ഥിരീകരിച്ച തൃശൂർ സ്വദേശിയായ രോഗി സഞ്ചരിച്ച റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ആശുപത്രിയിലെത്തിക്കും മുന്‍പേ രോഗി എവിടെയൊക്കെ പോയി, ആരൊക്കെയായി ഇടപഴകി തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തിയാണ് ഏഴ് ദിവസത്തെ റൂട്ട് മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഫെബ്രുവരി 29‑നാണ് തൃശ്ശൂരിലെ രോഗി നാട്ടില്‍ എത്തുന്നത്. റാന്നിയിലെ വൈറസ് ബാധിച്ച കുടുംബം സഞ്ചരിച്ച അതേവിമാനത്തിലാണ് ഇയാളും കൊച്ചിയിലെത്തിയത്. റാന്നിയിലെ കുടുംബത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്തില്‍ ഒപ്പം സഞ്ചരിച്ചിരുന്നവരുടെ വിവരങ്ങള്‍ അധികൃതര്‍ പരിശോധിച്ചതില്‍ 11തൃശ്ശൂര്‍ സ്വദേശികള്‍ വിമാനത്തിലുണ്ടായിരുന്നതായി കണ്ടെത്തി.

ഇവരെ കണ്ടെത്തി പരിശോധിച്ചതില്‍ ആറ് പേരെ ഹൈ റിസ്ക്ക് കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നിരീക്ഷിച്ചു വരികയായിരുന്നു. ഈ കൂട്ടത്തില്‍പ്പെട്ട 21 വയസുള്ള ഒരു യുവാവിനാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ മാര്‍ച്ച് ഏഴിനാണ് ആശുപത്രിയില്‍ അഡ്‍മിറ്റായത്. നാട്ടിലെത്തിയ ആറ് ദിവസത്തില്‍ പല പൊതുസ്ഥലങ്ങളിലും പരിപാടികളിലും യുവാവ് പോയിട്ടുണ്ട്. നിലവില്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുന്ന യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.

Eng­lish Sum­ma­ry: Root map of thris­sur covid patient

You may also like this video