June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

കോവിഡ് സ്ഥിരീകരിച്ച മലപ്പുറം കാസർകോട് സ്വദേശികൾ ഐസൊലേഷനിൽ: റൂട്ട് മാപ്പ് ഇന്ന് പുറത്തുവിടും

By Janayugom Webdesk
March 17, 2020

മലപ്പുറം കാസർകോട് എന്നിവിടങ്ങളിലായി മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 24 ആയി. ഈ മൂന്ന് പേരും ആരോടെല്ലാം അടുത്തിടപഴകി, എവിടെയെല്ലാം പോയി തുടങ്ങിയ വിശദാംശങ്ങൾ അടങ്ങുന്ന റൂട്ട് മാപ്പ് ഇന്ന് പുറത്തുവിടും.മലപ്പുറത്ത് രണ്ട് പേർക്കും കാസർകോട് ഒരാൾക്കുമാണ് കോവിഡ് നിരീക്ഷിച്ചിരിക്കുന്നത്. ജിദ്ദയില്‍ നിന്നെത്തിയ രണ്ടു സ്ത്രീകള്‍ക്കാണ് മലപ്പുറത്ത് രോഗബാധ. ഇരുവരും മഞ്ചേരി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.

കാസർകോട് ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച ആളെയും കുടുംബത്തേയും ജനറൽ കാസർകോട് ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഇയാളുമായി ഇടപഴകിയവരുടെ പട്ടിക തയ്യാറാക്കുകയാണെന്നും ഉടൻ പുറത്തുവിടുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ദുബായിൽ നിന്നും 13ന് രാത്രി പുറപ്പെട്ട് 14ന് രാവിലെ 5:20ന് മംഗളൂരു വിമാനതാവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ IX814 വിമാനത്തിലാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. ഈ വിമാനത്തിൽ സഞ്ചരിച്ചവരോട് ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാൻ നിർദേശം നൽകിയിട്ടുണ്ട്

Eng­lish Sum­ma­ry: Rootmap of mala­pu­ram-kasar­god covid effect­ed peo­ple release today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.