
റോസ് ബ്രാൻഡ് ബിരിയാണി റൈസിന്റെ ബ്രാൻഡ് അംബാസഡറായ നടൻ ദുൽഖർ സൽമാൻ ഡിസംബർ 3ന് പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ നേരിട്ട് ഹാജരാകണമെന്ന് നോട്ടീസ്. പത്തനംതിട്ട വള്ളിക്കോട് സ്വദേശി പി എൻ ജയരാജൻ ഫയൽ ചെയ്ത ഹർജിയിലാണ് നടപടി.
ഒരു വിവാഹ ആവശ്യത്തിനായി വാങ്ങിയ 50 കിലോ റോസ് ബ്രാൻഡ് ബിരിയാണി റൈസ് ചാക്കിൽ പാക്കിംഗ് തീയതിയും എക്സ്പയറി തീയതിയും രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഈ അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി റൈസും ചിക്കൻ കറിയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായും ഹർജിക്കാരൻ ആരോപിക്കുന്നു. ദുൽഖർ സൽമാനെ കൂടാതെ റോസ് ബ്രാൻഡ് ബിരിയാണി റൈസ് മാനേജിങ് ഡയറക്ടറും മലബാർ ബിരിയാണി ആൻഡ് സ്പൈസസ് പത്തനംതിട്ട മാനേജരും കമ്മീഷനിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.