Web Desk

മഹോബ

February 10, 2020, 4:08 pm

പശുക്കള്‍ക്കായി റൊട്ടി ബാങ്ക് തുറക്കാന്‍ തീരുമാനിച്ച് സംഘടന

Janayugom Online

സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന കാലിത്തീറ്റ പശുക്കള്‍ക്ക് അപര്യാപ്തമായതിനാല്‍ പശുക്കള്‍ക്കായി റൊട്ടി ബാങ്ക് തുറക്കാന്‍ തീരുമാനിച്ച് ഉത്തർപ്രദേശിലെ സര്‍വധര്‍മ് ഭോജന്‍ എന്ന സംഘടന. നഗരത്തിൽ ബാക്കിവരുന്ന ഭക്ഷണവും ചപ്പാത്തിയും പത്തുകേന്ദ്രങ്ങളിൽ ശേഖരിച്ച് പശുക്കള്‍ക്ക് നല്‍കാനാണ് ഇവരുടെ തീരുമാനം.

പത്തുകേന്ദ്രങ്ങളില്‍ ചപ്പാത്തി ശേഖരിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇവിടെ നിന്ന് ശേഖരിക്കുന്ന ഭക്ഷണവസ്തുക്കള്‍ കാലിത്തൊഴുത്തില്‍ എത്തിക്കും. ബാക്കി വരുന്ന ഭക്ഷണം നഗരത്തിലെ ഈ പത്തുകേന്ദ്രങ്ങളിലെത്തിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. ജനങ്ങള്‍ സഹകരിക്കുകയാണെങ്കില്‍ നഗരത്തില്‍ ഒരു പശുപോലും വിശന്നിരിക്കേണ്ടി വരില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

ENGLISH SUMMARY: Roti bank for cow

YOU MAY ALSO LIKE THIS VIDEO