വിക്രം കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തു

Web Desk
Posted on February 19, 2018, 12:04 pm

മുംബൈ: 800 കോടി രൂപ രണ്ട് ബാങ്കുകളില്‍ നിന്നായി കടം എടുത്ത് തിരിച്ചടക്കാതെ മുങ്ങിയ റോട്ടോമാക് ഉടമ വിക്രം കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തു . അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യുണിയന്‍ ബാങ്ക് എന്നീ ബാങ്കുകളില്‍ നിന്നാണ്  വിക്രം കോത്താരി 800 കോടി രൂപ വായ്പയെടുത്തത്.

യുണിയന്‍ ബാങ്കില്‍ നിന്ന് 485 കോടിയും അലഹബാദ് ബാങ്കില്‍ നിന്ന് 352 കോടിയുമാണ് കോത്താരി വായ്പയെടുത്തത്. എന്നാല്‍ ഇതിന്റെ പലിശ പോലും തിരിച്ചടക്കാന്‍ കോത്താരി തയ്യാറായിരുന്നില്ല. ഇപ്പോള്‍ പലിശ അടക്കം  5,000 കോടി രൂപയാണ് ഇയാള്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ളതെന്നാണ് റിപ്പോർട്ടുകൾ.

ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ താന്‍ കാണ്‍പൂരുണ്ടെന്നും വായ്പ പ്രശ്നം പരിഹരിക്കാന്‍ ബാങ്കുകളുമായി ചര്‍ച്ച നടത്തുകയാണെന്നും കോത്താരി അറിയിച്ചിരുന്നു. ഇതിനിടയിലാണ് കോത്താരിയെ കാണ്‍പൂരിലെ ഓഫീസില്‍ നിന്ന് അറസ്റ്റ് ചെയ്തത്.