റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മിഡ്ടൗൺ സാമൂഹ്യ സേവന രംഗത്ത് മാത്യകയാകുന്നു. 2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വീട് നിർമ്മിച്ച് നൽകുകയാണ് റോട്ടറി ക്ലബ് ഓഫ് മിഡ്ടൗൺ. വീടില്ലാതെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ റോട്ടറി ക്ലബ് ഓഫ് കൊച്ചി മിഡ്ടൗൺ നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതിയാണ് ദിൽസെ. നിരവധി മനുഷ്യ സ്നേഹികളിൽ നിന്നു സംഭവാനകൾ സ്വീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ക്ലബുകൾ, റോട്ടറി ക്ലബ് ഓഫ് പാരീസ്, റോട്ടറി ക്ലബ് മലേഷ്യ എന്നീ ക്ലബുകളും ഇതിന്റെ ഭാഗമായിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 59 വീടുകളിൽ 23 എണ്ണത്തിന്റെ താക്കോൽ ദാനം കഴിഞ്ഞ ദിവസം അങ്കമാലിയിൽ നടന്നു. ചടങ്ങിൽ റോട്ടറി ക്ലബ് ഓഫ് അടിമാലി, മുരിക്കാശ്ശോരി തുടങ്ങിയ ക്ലബുകളും പദ്ധതിയെ പിന്തുണച്ചു.
റോട്ടറി ജില്ലാ ഗവർണർ ജോസ് ചാക്കോ മുഖ്യാതിഥിയായിരുന്നു. ഡി ആർ എഫ് സി ആർ ജയശങ്കർ, പ്രസിഡന്റ്പ്രസാദ്, പ്രോജക്ട് ചെയർ വിജു അബ്രഹാം, പഞ്ചായത്ത് സെക്രട്ടറി സഹജൻ, ഈസ്റ്റേൺ ഗ്രൂപ്പ് സി ഇ ഒ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.
ENGLISH SUMMARY: rottery club built 23 houses who lost home in flood
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.