കോഴിക്കോട് ജില്ലയിൽ ഇന്നലെ കോവിഡ് വൈറസ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് കളക്ടർ പുറത്തുവിട്ടു. ജില്ലയിൽ ഇന്നലെ രണ്ടു പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. എടച്ചേരിയിൽ കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായ കുടുംബത്തിലെ മറ്റു രണ്ട് അംഗങ്ങൾക്കു കൂടിയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ കോഴിക്കോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി.
ഈ കുടുംബത്തിലെ മറ്റു മൂന്ന് പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ കുടുംബത്തിലെ ആദ്യ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ച ഉടൻ തന്നെ ബാക്കി മുഴുവൻ അംഗങ്ങളെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു കർശന നിരീക്ഷണം നടത്തിവരികയായിരുന്നു.
ഇന്നലെ രോഗം സ്ഥിരീകരിച്ചത് മാർച്ച് 18 ന് ദുബായിൽ നിന്നും വന്ന 39 കാരനും 59 വയസ്സുള്ള ഇദ്ദേഹത്തിന്റെ മാതാവിനുമാണ്. രോഗം സ്ഥിരീകരിച്ച രണ്ടുപേരും മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികാര്യമാണ്. മറ്റു രോഗലക്ഷണങ്ങൾ ഒന്നും ഇല്ല. ഇവരുടെ ആദ്യത്തെ 2 സാമ്പിളുകളും നെഗറ്റീവ് ആയിരുന്നു. ആദ്യം സാമ്പിൾ എടുത്തത് ഏപ്രിൽ 13 ന് ആയിരുന്നു. 14ന് എടുത്ത സാമ്പിളുകളാണ് പോസിറ്റീവ് ആയത്.
സംസ്ഥാനത്ത് ഇന്നലെ പുതുതായി ഏഴ് പേർക്ക് കൂടിയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിന്റെ മൂന്നിരട്ടിപ്പേർക്ക് രോഗമുക്തി ലഭിച്ചു. ഇന്നലെ രോഗബാധിതരായവരിൽ കണ്ണൂർ (നാല്), കോഴിക്കോട് (രണ്ട്), കാസർകോഡ് (ഒന്ന്) ജില്ലകളിൽ നിന്നുള്ളവരാണ്. ഇതിൽ അഞ്ചുപേർ വിദേശത്തു നിന്നും വന്നവരും രണ്ടുപേർക്ക് സമ്പർക്കത്തിലുടെയാണ് രോഗം ബാധിച്ചത്. ഇന്നലെ 27 പേർക്കാണ് രോഗം നെഗറ്റീവായത്. കാസർകോട് (24), എറണാകുളം, മലപ്പുറം, കണ്ണൂർ (ഒന്നുവീതം) നെഗറ്റീവായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഡ്യൂട്ടിയിൽ ഇരിക്കെ കോവിഡ് ബാധിച്ച രണ്ടുപേരും രോഗമുക്തി നേടിയവരിലുണ്ട്.
English Summary: route map of covid 19 positive case in kozhikode
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.