മാഹിയില്‍ കൊറോണ വൈറസ് ബാധിച്ച വ്യക്തി സഞ്ചരിച്ച സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. കഴിഞ്ഞ മാര്‍ച്ച് 13‑ന് അബുദാബിയില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 68 വയസുള്ള മാഹി സ്വദേശി അന്നേദിവസം പോയ 9 സ്ഥലങ്ങളടങ്ങിയ റൂട്ട് മാപ്പ് ആണ് പുറത്തുവിട്ടിരിക്കുന്നത്.മാര്‍ച്ച് 13ന് പുലര്‍ച്ചെ 3.20ഓടെയാണ് രോഗി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. രാവിലെ 6.20 മുതല്‍ 6.50 വരെ വടകര അടക്കാത്തെരുവിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ ഭക്ഷണം കഴിക്കാനായി പോയി, രാവിലെ 7 മണിക്ക് മാഹി ജനറല്‍ ആശുപത്രിയിലെത്തി. തുടര്‍ന്ന് രാവിലെ 7.30ന് പള്ളൂരിലെ വീട്ടിലേക്ക് ആംബുലന്‍സില്‍ എത്തി.
അന്നേ ദിവസം വൈകുന്നേരം 3.30ന് ഇവരെ മാഹിയില്‍ നിന്നും കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ചു. ബീച്ചാശുപത്രിയില്‍ എത്തിയ ഇവർ അഡ്മിറ്റാകാന്‍ വിസമ്മതിച്ചു. അവര്‍ അവിടുന്ന് തിരിച്ചുപോയി. തുടര്‍ന്ന് ഓട്ടോയില്‍ റെയില്‍വേ സ്റ്റേഷനിലേക്കും. പ്ലാറ്റ്ഫോം നമ്പര്‍4‑ല്‍ നിന്നും മംഗള എക്സപ്രസില്‍ യാത്ര ചെയ്തു. കോഴിക്കോട് മുതല്‍ തലശ്ശേരി വരെയാണ് യാത്ര ചെയ്തത്. സംഭവം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് അവരെ വീണ്ടും മാഹി ആശുപത്രിയിലെത്തിച്ചത്. കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയും കൂടെയുള്ള രണ്ടുപേരും യാത്രയില്‍ മാസ്‌ക് ധരിച്ചിരുന്നു.
രോഗി സഞ്ചരിച്ച സ്ഥലങ്ങളില്‍ പ്രസ്തുതസമയത്ത് ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.കൂടാതെ മാര്‍ച്ച് 13ന് രോഗി സഞ്ചരിച്ച ഇത്തിഹാദ് എയര്‍വെയ്‌സ് EY 250 (3.20 am) വിമാനത്തില്‍ യാത്ര ചെയ്ത കോഴിക്കോട് ജില്ലയിലെ യാത്രക്കാര്‍ ജില്ലാ കണ്‍ട്രോള്‍ റൂമുമായി ഉടന്‍തന്നെ ബന്ധപ്പെടേണ്ടതാണ്. ഈ ഫ്‌ലൈറ്റിലെ യാത്രക്കാര്‍ കര്‍ശനമായും വീടുകളില്‍ തന്നെ കഴിയണമെന്നും, പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കം പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും കര്‍ശനമായി നിര്‍ദേശിക്കുന്നു. മറ്റു ജില്ലകളിലെ യാത്രക്കാര്‍ അതാത് ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടമെന്നും അറിയിപ്പുണ്ട്.
English Summary:route map of covid patient in mahe
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.