കൊറോണ സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ചേര്‍ന്നാണ് കാസര്‍കോട് സ്വദേശി വന്നതും പോയതുമായ സ്ഥലങ്ങള്‍ കണ്ടെത്തി റൂട്ട് മാപ്പ് തയ്യാറാക്കിയത്. 13 ന് രാത്രി ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യയുടെ ix 814 നമ്പര്‍ വിമാനത്തില്‍ പുറപ്പെട്ട ഇയാള്‍ 14 ന് പുലര്‍ച്ചെ 5.20 നാണ് മംഗളൂരു എയര്‍പോര്‍ട്ടില്‍ എത്തുന്നത്.
ബന്ധുക്കളായ രണ്ടുപേരാണ് സ്വകാര്യ കാറില്‍ കാസര്‍കോട്ടേക്ക് കൂട്ടികൊണ്ടുവരുന്നത്. എവിടെയും നിര്‍ത്താതെ വന്ന കാര്‍ പിന്നീട് കാസര്‍കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തി രക്ത സാമ്പിള്‍ നല്കി. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ അധികൃതര്‍ ഇവരോട് ജനറല്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ എട്ടുമണിയോടെ ഇവര്‍ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ കാന്റീനില്‍ നിന്ന് ചായ കുടിച്ചു. പിന്നീട് ജനറല്‍ ആശുപത്രിയിലെത്തി പരിശോധനക്ക് വിധേയനായി.
ഉച്ചയ്ക്ക് ഒരു മണിയോടെ ബേവിഞ്ചയിലെ വീട്ടിലേക്ക് പോയി. ഇതിനു ശേഷം 1.30 ഓടെ വീട്ടിലെത്തി അവിടെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഭാര്യയെയും കുടുംബാംഗങ്ങളേയും ബന്ധുവീടുകളിലേക്ക് പറഞ്ഞയക്കുകയും ചെയ്തിരുന്നു. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയെല്ലാം ആരോഗ്യ വകുപ്പ് നിരീക്ഷിച്ചു വരികയാണ്.
യുവാവ് എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ യാത്ര ചെയ്ത യാത്രക്കാരെ കണ്ടെത്താനും നടപടി ആരംഭിച്ചിട്ടുണ്ട്. കര്‍ണാടക ജില്ലാ ഭരണകൂടവുമായും ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുന്നുണ്ട്. പിതാവിനെയും യുവാവിനെ കൂട്ടിവരാന്‍ പോയ രണ്ട് യുവാക്കളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. റൂട്ട് മാപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന ഇടങ്ങളില്‍ ഉണ്ടായിരിക്കുകയും എന്നാല്‍ ആരോഗ്യവിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടാതിരിക്കുകയും ചെയ്തിട്ടുള്ളവര്‍ അധികൃതരെ ബന്ധപ്പെടണം.
English Summary; route map of persons who tested positive for corona virus in kasaragod
YOU MAY ALSO LIKE THIS VIDEO