തിരുവന്തപുരത്ത് രോഗം സ്ഥിരീകരിച്ച മൂന്ന് പേരിൽ രണ്ട് പേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. വർക്കലയിലെത്തിയ ഇറ്റാലിയൻ പൗരന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയാണ് നിലവിലെ പ്രധാന വെല്ലുവിളി. ഇറ്റാലിയൻ പൗരന്റെ വിവരം ഉടൻ പുറത്തു വിടുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.പ്രസ്തുത തീയതിയിലെ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന വ്യക്തികൾ ആരോഗ്യവിഭാഗത്തിന്റെ സ്ക്രീനിങ്ങിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനാണ് ചാർട്ട് പ്രസിദ്ധീകരിക്കുന്നത്.
അതിനിടെ പത്തനംതിട്ടയിൽ നിരീക്ഷണത്തിലുള്ള എട്ടുപേർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ രണ്ടുപേരെകൂടി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. 5469 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ഇപ്പോൾ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്.
ENGLISH SUMMARY: route map published trivandrum corona affected person
YOU MAY ALSO LIKE THIS VIDEO