കോവിഡ് 19 നോടനുബന്ധിച്ച് നെടുങ്കണ്ടത്ത് പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി. ജനങ്ങള്‍ കൂട്ടം കൂടാതിരിക്കുവാനും ഗവണ്‍മെന്റ് നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് റൂട്ട് മാര്‍ച്ച് നടത്തിയത്. നെടുങ്കണ്ടം സിഐ പി.കെ ശ്രീധരന്‍, എസ്‌ഐ കെ. ദിലീപ്കുമാര്‍ തുടങ്ങിയവരുടെ നേത്യത്വത്തിലാണ് നടന്നത്. നെടുങ്കണ്ടം ടൗണില്‍ ഇന്നലെ രാവിലെ മുതല്‍ വ്യാപാര സ്ഥാപനങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
പലചരക്ക് സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, ബേക്കറികള്‍, പച്ചക്കറി കടകള്‍ തുടങ്ങിയവായാണ് പ്രധാനമായും തുറന്ന് പ്രവര്‍ത്തിച്ചത്. തിരക്ക് അധികരിച്ചതിനെ തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് എത്തി അനാവശ്യമായി തുറന്ന് പ്രസ്ഥാനങ്ങള്‍ അടപ്പിച്ചു. സ്റ്റാന്‍ഡില്‍ ഓട്ടത്തിനായി പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷ തൊഴിലാളികളെ തിരിച്ചയച്ചു. വിവിധ സ്ഥാപനങ്ങളില്‍ കൂട്ടമായി നിന്നവരെ ബോധവത്കരിക്കുകയും നിശ്ചിത അകലം പാലിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി. അമിതമായി സ്ഥാനങ്ങള്‍ വാങ്ങി ശേഖരിക്കേണ്ടതില്ലെന്നും കോവിഡ് 19നെ ഭയപ്പെടേണ്ടതില്ലെന്നും തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി നെടുങ്കണ്ടം പൊലീസ് ബോധവത്കരിച്ചു.
English Summary: Route march by nedumkandam police
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.