അടുത്ത കൊല്ലം റിപ്പബ്ലിക് ദിന പരേഡിന്റെ റൂട്ട് മാറിയേക്കും. സെന്‍ട്രല്‍ വിസ്ത പദ്ധതി പ്രകാരം രാഷ്ട്രപതി ഭവന് മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള ഭാഗത്തിന്റെ പണി ഈ നവംബറില്‍ പൂര്‍ത്തിയാകുന്നതോടെ പരേഡ് അങ്ങോട്ട് മാറ്റാനാണ് നീക്കം. ഇനി മുതല്‍ അതാവും പുതിയ രാജ്പഥ്.
നിര്‍മാണം ഇന്നലെ കേന്ദ്ര ഹൗസിംഗ്, അര്‍ബന്‍ അഫയേഴ്സ് മന്ത്രി ഹര്‍ദീപ് സിങ് പുരി വിലയിരുത്തി. ഷപൂര്‍ജി പല്ലോഞ്ജി ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരം, ഒരു പൊതു കേന്ദ്ര സെക്രട്ടറിയേറ്റ്, മൂന്ന് കിലോമീറ്ററോളം രാജ്പഥിന്റെ നവീകരണം, പ്രധാനമന്ത്രിയുടെ വസതി, പ്രധാനമന്ത്രിയുടെ ഓഫീസ്, വൈസ് പ്രസിഡന്റ് എന്‍ക്ലേവ് തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കോവിഡ് കാലത്തും കോടികള്‍ മുടക്കി നവീകരണം നടത്തുന്നതിനെതിരെ നേരത്തെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
English Summary: route of republic day parade will be rescheduled
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.