‘പാവാട’പരാമര്‍ശം; ചീഫ് ജസ്റ്റിസ് മാപ്പ് പറയണം

Web Desk
Posted on January 24, 2018, 2:38 pm

ഇസ്ലാമാബാദ്:പാക്കിസ്ഥാന്‍ ചീഫ് ജസ്റ്റിസ് സാകിബ് നിസാര്‍ നടത്തിയ പാവാട’ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനകള്‍ രംഗത്ത്. ചീഫ് ജസ്റ്റിസ് നടത്തിയത് ലൈംഗികത കലര്‍ന്ന പരാമര്‍ശമാണെന്നും,സ്ത്രീകളെ അവമതിക്കുന്നതാണ് ഇതെന്നും സംഘടനകള്‍ ആരോപിച്ചു.

ജനുവരി 13ന് കറാച്ചിയില്‍ നടത്തിയ പ്രസംഗത്തിലാണ് ജസ്റ്റിസ് പരാമര്‍ശം നടത്തിയത്.‘നല്ല പ്രഭാഷണം യുവതികളുടെ പാവാട പോലെയാകണം.നീളം കൂടുന്തോറും വിഷയം മറക്കപ്പെടും. നീളം കുറയുന്തോറും ആളുകളില്‍ താല്‍പര്യം ജനിപ്പിക്കും’ എന്നായിരുന്നു സാകിബ് നിസാറിന്‍റെ പരാമര്‍ശം.

എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതികരണമാണ് ഉണ്ടായത്. സ്ത്രീകളുടെ നേര്‍ക്കുള്ള ഇരട്ടത്താപ്പും ലൈംഗികത കലര്‍ന്ന ധാരണയുമാണ്‌  ഈ പരാമര്‍ശത്തിൽ വ്യക്തമാകുന്നതെന്ന് വിമണ്‍സ് ആക്ഷന്‍ ഫോറം നിസാറിന് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. ഈ കാര്യത്തില്‍ സാകിബ് നിസാര്‍ പൊതുമാപ്പ് പറയണമെന്നാണ് സംഘടനകളുടെ ആവശ്യം.