Web Desk

മാഡ്രിഡ്

March 29, 2020, 12:31 pm

കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച് സ്പെ​യി​ൻ രാ​ജ​കു​ടും​ബാം​ഗം മരിച്ചു

Janayugom Online

കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച് സ്പെ​യി​ൻ രാ​ജ​കു​ടും​ബാം​ഗം മ​രി​ച്ചു. രാ​ജ​കു​ടും​ബ​മാ​യ ബാ​ർ​ബോ​ൺ-​പ​ർ​മ​യി​ലെ അം​ഗ​മാ​യ മ​രി​യ തെ​രേ​സ രാ​ജ​കു​മാ​രി​യാ​ണ് (86) മ​രി​ച്ച​ത്. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ടു​ന്ന ആ​ദ്യ​ത്തെ രാ​ജ​കു​ടും​ബാം​ഗ​മാ​ണി​വ​ർ. സ്പെയിനിൽ 73,235 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 5,600 പേർ രാജ്യത്ത് മരിച്ചിട്ടുണ്ട്.
സഹോദരനും അറഞ്ച്വസ് പ്രഭുവുമായിരുന്ന സിക്സ്റ്റോ എന്റിക് ഡെ ബോർബോൺ ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സ്പാനിഷ് രാജാവ് ഫിലിപ് നാലാമന്റെ ബന്ധുകൂടിയാണ് മരണപ്പെട്ട മരിയ തെരേസ.
ഫിലിപ് രാജാവിന്റെ നെഗറ്റീവ് കൊറോണ ടെസ്റ്റ് ഫലം പുറത്തു വന്ന് ആഴ്ചകൾക്കുള്ളിലാണ് രാജകുടുംബത്തിൽപെട്ട ഒരാൾ മരിക്കുന്നത്.
1933ൽ ജനിച്ച തെരേസ ഫ്രാൻസിലാണ് തന്റെ പഠനം പൂർത്തിയാക്കിയത്. മാഡ്രിഡിലെ സർവ്വകലാശാലയിൽ സാമൂഹിക ശാസ്ത്രം വിഭാഗത്തിൽ അധ്യാപികയായി സേവനമനുഷ്ടിച്ചിരുന്ന ഇവർ സാമൂഹിക കാര്യങ്ങൾ നിരന്തരം ഇടപെട്ടിരുന്ന വ്യക്തി കൂടിയായിരുന്നു. ആക്ടിവിസ്റ്റ് കൂടിയായ ഇവരെ റെഡ് പ്രിൻസസ് എന്നാണ് സ്പെയിൻ സമൂഹം വിശേഷിപ്പിച്ചിരുന്നത്.
ചാൾസ് രാജകുമാരനാണ് കോവിഡ് സ്ഥിരീകരിച്ച ലോകത്തിലെ ആദ്യത്തെ രാജകുടുംബാംഗം. ചെറിയ ലക്ഷണങ്ങൾ മാത്രം പ്രകടിപ്പിക്കുന്ന അദ്ദേഹം ആരോഗ്യവാനാണ്