Web Desk

മാഡ്രിഡ്:

April 04, 2021, 8:24 pm

34 വര്‍ഷത്തിന് ശേഷം റയലിന് കിരീടം

Janayugom Online

2020ലെ കോപ ഡെല്‍ റേ കിരീടം സ്വന്തമാക്കി റയല്‍ സോസിഡാഡ്. ഫൈനലില്‍ അത്‌ലറ്റിക്കോ ബില്‍ബാവയ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സോസിഡാഡിന്റെ ജയം. 34 വര്‍ഷത്തിനു ശേഷമാണ് റയല്‍ സോസിഡാഡ് ഒരു പ്രധാന കിരീടം സ്വന്തമാക്കുന്നത്. 1987ലാണ് അവര്‍ അവസാനമായി ഒരു കിരീടം സ്വന്തമാക്കിയത്. കൊറോണ കാരണം കഴിഞ്ഞ വര്‍ഷം മാറ്റിവച്ച ഫൈ­നലാണിത്. മൈകിള്‍ ഒയര്‍സബാലിന്റെ ഒരു പെനാല്‍റ്റിയാണ് വിജയ ഗോളായി മാറിയത്. മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ഡേവിഡ് സില്‍വ സോസിഡാഡില്‍ എത്തിയ ആദ്യ സീസണില്‍ തന്നെ കിരീടം നേടി എന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്.

സില്‍വയുടെ കരിയറിലെ ഇരുപതാം കിരീടമായിരുന്നു ഇത്. ഇരു ടീമുകളും പ്രതിരോധത്തെ ആശ്രയിച്ചുകളിച്ച മത്സരത്തില്‍ സോസിഡാഡിന് തന്നെയായിരുന്നു മേല്‍ക്കൈ. എങ്കിലും വല കുലുക്കാന്‍ അവര്‍ക്ക് പെനാല്‍റ്റിയെ ആശ്രയിക്കേണ്ടിവന്നു. ഇനീഗോ മാര്‍ട്ടിനെസ് ബോക്‌സില്‍ പോര്‍ട്ടുവിനെ ഫൗള്‍ ചെയ്തതിന് കിട്ടിയ പെ­നാല്‍റ്റി പോസ്റ്റിന്റെ വലതുമൂലയിലേക്ക് പ്ലേസ് ചെയ്യുകയായിരുന്നു ഒയര്‍സാബല്‍. ബോക്‌സിലെ ഫൗളിന് റഫറി ആദ്യം മാര്‍ട്ടിനെസിന് ചുവപ്പ് കാര്‍ഡ് കാണിച്ചെങ്കിലും വാര്‍ പരിശോധിച്ച് മഞ്ഞകാര്‍ഡാക്കുകയായിരുന്നു.

ENGLISH SUMMARY: Roy­al wins after 34 years

YOU MAY ALSO LIKE THIS VIDEO