കൊറോണ തീര്‍ത്ത പ്രതിസന്ധി മറികടക്കാന്‍ മൂന്നര പതിറ്റാണ്ട് വളയം പിടിച്ച് തഴമ്പിച്ച കൈകള്‍ക്ക് കഴിയാതെ വന്നതോടെയാണ് റോയി മറ്റൊരു വഴി തേടിയത്. വഴിയരികില്‍ ജീവനത്തിനായി തന്റെ സ്വന്തം ജീപ്പിൽ ചിപ്സും ചക്കരവരട്ടിയും വില്‍ക്കുകയാണ് റോയി എന്ന ടാക്സി ഡ്രൈവർ. പനയ്ക്കൽ വീട്ടിൽ റോയി എന്ന ഈരാറ്റുപേട്ട ടാക്സികളത്തിലെ ടാക്സി ഡ്രൈവറായ റോയിക്ക് സ്റ്റാന്റിലെ ഓട്ടത്തിന് പുറമെ വിവിധ ബാങ്കുകളിലെ ഓട്ടവും സ്ഥിരമായി ലഭിച്ചിരുന്നു.
രണ്ട് പതിറ്റാണ്ടായി ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലെയും മറ്റ് വിവിധ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് തിരികെ അടവില്ലാതെ വരുമ്പോൾ നോട്ടീസും ജപ്തിയുമായി പോകുന്നതിന് സ്ഥിരമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ റോയിയുടെ വാഹനം വിളിക്കുകയാണ് പതിവ്. ഇപ്പോൾ കൊറോണ മൂലം സ്റ്റാന്റിലെ ഓട്ടമില്ല. ലോണിന് മൊറട്ടോറിയം പ്രഖ്യാപിച്ചതോടെ പതിവായി കിട്ടിയിരുന്ന ബാങ്കുകളിലെ ഓട്ടവും നിലച്ചിട്ട് മാസങ്ങളോളമായി. ഇതോടെയാണ് ജീവിക്കാന്‍ റോയി പുതുവഴി തേടിയത്.
പതിനഞ്ചാമത്തെ വയസ്സിൽ ടാക്സി സ്റ്റാൻഡിൽ വാഹനം ഓടിക്കാന്‍ എത്തിയതാണ് റോയി. ആദ്യകാലങ്ങളിൽ ടാക് സി കളത്തിലെ വി.ഐ.പിമാരുതി ഒമ്നിയും മറ്റുമായിരുന്നെങ്കിൽ പിന്നീട് അംബാസഡർ കാറായി മാറി. പിന്നിടത് കമാണ്ടർ ജീപ്പിന് വഴിമാറിയെന്ന് റോയി പറയുന്നു. 13 വർഷം മുമ്പ് വരെ വിവിധ വാഹന ങ്ങൾ കൂലിക്ക് ഓടിച്ചു വന്ന റോയി 12 വർഷം മുമ്പ് സ്വന്തമായി ജീപ്പ് എടുത്തൂ. എന്നാൽ കൊറോണാ വന്നതോടെ ഓട്ടം ഇല്ലെന്നായി. ഒടുവിൽ മാസങ്ങൾ വണ്ടി ഓട്ടം ഇല്ലാതെ കയറ്റി ഇട്ടു.
ഇപ്പോള്‍ തന്റെ ജീപ്പിൽ നിറയെ ചിപ്സും ചക്കരവരട്ടിയുമായി രാവിലെ 8 മണി മുതൽ റോയി ഇറങ്ങും. 1 മണിയോടെ കച്ചവടം അവസാനിപ്പിച്ച് മടങ്ങും. പിന്നെ 4 മണിയോടെ ഇറങ്ങിയാല്‍ 6 മണിയോടെ തിരികെ വീട്ടിലേക്ക്. പെട്രോൾ കാശും കഴിഞ്ഞ് വൈകുന്നേരം പിരിയുമ്പോൾ ആയിരത്തിൽ കുറയാ തെ സംഖ്യ ലാഭമായി ലഭിക്കുമെന്ന് റോയി പറയുന്നു. ഈരാറ്റുപേട്ട വില്ലേജ് ഓഫീസിന് മുൻവശത്തും വടക്കേക്കര ഭാഗത്തു മാണ് റോയി പതിവായി തന്റെ കച്ചവടം പൊടിപൊടി പൊടിക്കുന്നത്.
ENGLISH SUMMARY:Roy’s attempt to change his life during covid time
You may also like this video