June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

1.4 കോടി രൂപയുടെ ഹവാല പണവുമായി കാസർകോട് രണ്ടു പേർ അറസ്റ്റിൽ

By Janayugom Webdesk
March 14, 2020

1.40 കോടി രൂപയുടെ ഹവാല പണവുമായി രണ്ടു പേർ പിടിയിലായി. മഹാരാഷ്ട്ര സിതാമ കാർളേപാടിയിലെ അങ്കൂഷ് (38), മഹാരാഷ്ട്ര ബല്ലോടിയിലെ ശങ്കർ (29) എന്നിവരെയാണ് കാസർകോട് റെയിൽവേ പോലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.

12618 നമ്പർ നിസാമുദ്ദീൻ എക്സ്പ്രസിൽ എസ് 1 കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ ജി ആർപി എ എസ് ഐ രാജേന്ദ്രൻ, മൂസക്കുട്ടി എന്നിവർ നിരീക്ഷിച്ചിരുന്നു. കാസർകോട് ട്രെയിൻ എത്താറായപ്പോൾ റെയിൽവേ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കാസർകോട് റെയിൽവേ എഎസ്ഐ മോഹനൻ, സിവിൽ പോലീസ് ഓഫീസർമാരായ ബാലകൃഷ്ണൻ, സുധീർ, ശിവകുമാർ, കെഎംചിത്ര എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയും കറുത്ത ബാഗിൽ കടലാസിൽ പൊതിഞ്ഞ നിലയിൽ പണം കണ്ടെത്തുകയുമായിരുന്നു.

മുംബൈയിൽ നിന്നും എറണാകുളത്തേക്കാണ് ഇവർ ടിക്കറ്റെടുത്തത്. 40 ലക്ഷം രൂപയുടെ 2000ന്റെ നോട്ടുകളും ഒരു കോടി രൂപയുടെ 500 ന്റെ നോട്ടുകളുമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Eng­lish Sum­ma­ry; Rs 1.4 crore hawala mon­ey seized

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.