19 April 2024, Friday

Related news

October 1, 2023
September 25, 2023
September 14, 2023
September 2, 2023
September 2, 2023
September 2, 2023
September 1, 2023
August 30, 2023
August 30, 2023
August 29, 2023

75 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികൾക്ക് 1000 രൂപ ഉത്സവബത്ത

Janayugom Webdesk
തിരുവനന്തപുരം
August 19, 2021 4:44 pm

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം 75 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികൾക്ക് 1000 രൂപ ഉത്സവബത്ത നൽകാൻ ഉത്തരവിറക്കിയതായി തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഉത്തരവ് പ്രകാരം 13,759 കുടുംബങ്ങൾക്ക് സഹായമേകാൻ സംസ്ഥാന സർക്കാരിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
ധനകാര്യ വകുപ്പ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലുള്ള തൊഴിലാളി വിഭാഗത്തിന് ഉത്സവബത്ത നൽകി ആശ്വാസമേകാനായി ഒരുകോടി മുപ്പത്തിയേഴ് ലക്ഷത്തി അമ്പത്തൊമ്പതിനായിരം രൂപ അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി.

തൊഴിൽരഹിതരായ കള്ള് ചെത്ത് തൊഴിലാളികൾക്കും വിൽപ്പന തൊഴിലാളികൾക്കും ധനസഹായം നൽകും: മന്ത്രി

സംസ്ഥാനത്തെ തൊഴിൽ രഹിതരായ 813 കള്ള് ചെത്ത് തൊഴിലാളികൾക്കും 501 വിൽപ്പന തൊഴിലാളികൾക്കും ഓണത്തിന് ധനസഹായം നൽകുമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കള്ളുചെത്ത് തൊഴിലാളികൾക്ക് 2500 രൂപ വീതവും വിൽപ്പന തൊഴിലാളികൾക്ക് 2000 രൂപ വീതവുമാണ് ധനസഹായം നൽകുകയെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കെല്ലാം കരുതലേകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എക്‌സൈസ് വകുപ്പ് ഓണ സഹായം നൽകാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Rs.1000 / — for work­ers who have com­plet­ed 75 work­ing days
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.