വയനാട് ജില്ലയില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ. ഇത്തരക്കാര്‍ക്കെതിരെ നിയമാനുസൃതമായ കനത്ത പിഴ ചുമത്തും.
മാസ്ക് ധരിക്കാതെ പൊതു ഇടങ്ങളില്‍ എത്തുന്നവർക്കെതിരെ 5000 രൂപ പിഴ ചുമത്തും. കടകളിൽ സോപ്പോ സാനിറ്റൈസറോ വച്ചില്ലെങ്കിൽ 1000 രൂപയും പിഴ ചുമത്തുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ബത്തേരിയിൽ മാസ്ക് ധരിക്കാത്തതിന് ഒരാളിൽ നിന്നു പിഴ ഈടാക്കി. റേഷന്‍കടകള്‍, മെഡിക്കല്‍ സ്റ്റോര്‍ എന്നിവടങ്ങളിലെ ജോലിക്കാരും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം.
English Summary: RS 5000 fine for not wearing mask
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.