Web Desk

ദുബായ്

May 07, 2020, 1:28 pm

ജോലി നഷ്ട്ടപെട്ട തൃശൂർ സ്വദേശിയെ തേടി ദുബായ് ഡ്യൂട്ടി ഫ്രീയുടെ 7.61 കോടി രൂപയുടെ സമ്മാനം

Janayugom Online

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് 10 ലക്ഷം (ഏകദേശം 7.61 കോടിയിലേറെ രൂപ ) ഡോളർ സമ്മാനം. തൃശൂർ സ്വദേശി അജിത് നരേന്ദ്രൻ ആണ് ജേതാവായത്. സുഹൃത്തായ മറ്റൊരു തൃശൂർ സ്വദേശിയുമായി ചേർന്നാണ് ടിക്കറ്റ് എടുത്തത് എന്ന് അജിത് പറഞ്ഞു.

അബുദാബി മാരിയറ്റ് ഹോട്ടൽ ജീവനക്കാരനായ അജിത്ത്‌ തൊഴിൽ നഷ്ട്പെട്ട് നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. അടുത്തിടെയാണ് ടിക്കറ്റ് എടുത്തു തുടങ്ങിയതെന്നും അജിത് പറഞ്ഞു. മൂന്നു വർഷം മുൻപാണ് യു എ യിൽ എത്തിയത്. ഭാര്യയും മക്കളും നാട്ടിൽ തന്നെയാണ്.

Eng­lish sum­ma­ry; Rs 7.61 Crore Gift from Dubai Duty Free in search of Thris­sur resident

you may also like this video ;