Web Desk

ഇരവിപുരം

March 02, 2021, 12:16 pm

ആര്‍എസ്പിയില്‍ പ്രേമചന്ദ്രന്‍-ഷിബു ബേബിജോണ്‍ അച്ചുതണ്ട് പിടിമുറുക്കി ; എ എ അസീസിന് സീറ്റില്ല

Janayugom Online

ആര്‍എസ് പി സംസ്ഥാന സെക്രട്ടറിയും, മുന്‍ എംഎല്‍എയുമായ എ എ അസീസിനെ ഒഴിവാക്കി ഇരവിപുരം മണ്ഡലത്തില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും മുൻ മന്ത്രിയുമായ ബാബു ദിവാകരനെ സ്ഥാനാർഥിയാക്കാൻ തീരുമാനം. എൻ കെ പ്രേമചന്ദ്രൻ ഷിബു ബേബിജോൺ സഖ്യം പാര്‍ട്ടിയില്‍ പിടിമുറക്കുന്നതിന്‍റെ ഭാഗമായിട്ടാണ് അസീസിന് ഇരവിപുരം സീറ്റില്‍ നിന്നും ഒഴിവാക്കുന്നത്. ഇത് പാര്‍ട്ടിയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

ചവറയിൽ ഷിബു ബേബി ജോണും കുന്നത്തൂരിൽ ഉല്ലാസ്‌ കോവൂരും സ്ഥാനാർഥികളാകും. ആറ്റിങ്ങൽ, തൃശൂർ കയ്‌പമംഗലം സീറ്റുകളിൽ തീരുമാനമായില്ല. കയ്‌പമംഗലം വച്ചുമാറാൻ ആർഎസ്‌പി കോൺഗ്രസിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. എ എ അസീസ്‌ ആഗ്രഹിച്ച സീറ്റായിരുന്നു ഇരവിപുരം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരവിപുരത്തുനിന്ന്‌ തോറ്റെങ്കിലും തോൽവി സ്ഥാനാര്‍ഥിയാകാനുള്ള അയോഗ്യതയല്ലെന്ന്‌ അസീസ്‌ പറഞ്ഞിരുന്നു. അസീസ്‌‌ അനുകൂലികളുടെ ശക്തമായ എതിർപ്പുകളെ അവഗണിച്ച്‌ മണ്ഡലം കമ്മിറ്റി തിങ്കളാഴ്‌ച ശുപാർശ ചെയ്യുകയായിരുന്നു.  മറുവിഭാഗത്തിന്റെ കടുത്ത സമ്മർദത്തിൽ താൻ മത്സരിക്കാനില്ലെന്നു കമ്മിറ്റിയിൽ പറഞ്ഞ അസീസിന് ബാബു ദിവാകരന്റെ പേര്‌ നിർദ്ദേശിക്കേണ്ടിയും വന്നു.

ചവറയിൽ ഷിബു ബേബി ജോൺ നേരത്തേ പ്രചാരണം തുടങ്ങിയിരുന്നു. കുന്നത്തൂർ, ശൂരനാട്‌ മണ്ഡലം കമ്മിറ്റികൾ കുന്നത്തൂരിൽ ഉല്ലാസ്‌ കോവൂരിന്റെ പേര്‌ ശുപാർശചെയ്യുകയായിരുന്നു. കഴിഞ്ഞ തവണയും മത്സരിച്ചത് ഉല്ലാസ് കോവൂരായിരുന്നു. എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേക്കേറിയ ആര്‍എസ് പി കഴിഞ്ഞ തവണമത്സരിച്ച സീറ്റുകളൊന്നും ലഭിച്ചില്ല.

ENGLISH SUMMARY: rsp prema­chan­dran and shibu babyjohn

YOU MAY ALSO LIKE THIS VIDEO