10 February 2025, Monday
KSFE Galaxy Chits Banner 2

Related news

January 15, 2025
January 14, 2025
January 7, 2025
December 26, 2024
December 23, 2024
November 18, 2024
November 18, 2024
November 18, 2024
October 16, 2024
October 6, 2024

ആര്‍എസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്തിന്റെ കൊലപാതകം; ഒരാൾ കൂടി പിടിയിൽ

Janayugom Webdesk
പാലക്കാട്
December 24, 2021 8:55 am

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ, ഒരാൾ കൂടി അറസ്റ്റില്‍. എസ്ഡിപിഐ മുതലമട പഞ്ചായത്ത് സെക്രട്ടറിയായ നസീർ പുളിയൻതെടിയാണ് അറസ്റ്റിലായത്. കൊലപാതകികൾക്ക് കൃത്യം നടത്താൻ വാഹനവും, ആയുധങ്ങൾ എത്തിച്ച് നല്കിയതും നസീറാണ്.

കൊലപാതകികൾ സഞ്ചരിച്ച കാറിൽ വ്യാജനമ്പർ പതിച്ചതും കൊലപാതകത്തിനു ശേഷം വാഹനം പൊള്ളാച്ചിയിൽ എത്തിച്ച് പൊളിക്കാൻ കൊടുത്തതും ഇയാളാണ്. ഗൂഢാലോചനയിലും നസീറിന് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ മറ്റ് പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും ആയുധങ്ങൾ നൽകിയ വ്യക്തിയെ ഉൾപ്പെടെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. അറസ്റ്റിലാവാനുള്ള പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് ഉടൻ പുറത്തിറക്കും. കേസിൽ ഇതുവരെ നാല് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.
Eng­lish summary;RSS activist San­jit’s mur­der updates
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.