29 March 2024, Friday

Related news

March 20, 2024
March 3, 2024
February 26, 2024
February 26, 2024
February 9, 2024
November 10, 2023
October 28, 2023
October 8, 2023
October 8, 2023
September 18, 2023

ആദായനികുതി പോർട്ടൽ: ഇൻഫോസിസിനെതിരെ ആർഎസ്എസ്

Janayugom Webdesk
ലഖ്നൗ
September 4, 2021 10:16 pm

കേന്ദ്ര സർക്കാരിന്റെ ജിഎസ്‌ടി, പുതിയ ഇൻകം ടാക്സ് പോർട്ടലുകൾ വികസിപ്പിച്ചതിൽ ഇന്‍ഫോസിസിനെതിരെ ആര്‍എസ്എസ് അനുബന്ധ മാഗസിനായ പാഞ്ചജന്യ. ‘അർബൻ നക്സലുകളു‘ടേയും ഇടത് അനുഭാവികളുടേയും കീഴിലാണ് ഇൻഫോസിസ് എന്നാണ് പാഞ്ചജന്യയുടെ ആരോപണം.
സെപ്റ്റംബർ ലക്കത്തിന്റെ കവർസ്റ്റോറിയായാണ് ഇന്‍ഫോസിസിനെതിരെ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രതിപക്ഷവുമായി ചേർന്ന് സർക്കാരിനെതിരെ പ്രവർത്തിക്കുന്നു, ആത്മനിർഭർ ഭാരത് പദ്ധതി അട്ടിമറിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് പാഞ്ചജന്യ ഉന്നയിക്കുന്നത്.

ഇതുംകൂടി വായിക്കൂ:ആർഎസ്എസ് പ്രകടിപ്പിക്കുന്ന രാജ്യ സ്നേഹം പരിഹാസ്യം: കെ കെ ശിവരാമൻ

പോര്‍ട്ടലുകള്‍ സുഗമമാക്കുന്നതിനു പകരം ഇന്‍ഫോസിസ് കൂടുതല്‍ കുഴപ്പത്തിലാക്കുകയാണ് ചെയ്തത്. ഇത് ജനങ്ങളെ കേന്ദ്രസര്‍ക്കാരിനെതിരെ തിരിപ്പിക്കുന്നതിനുള്ള അജണ്ടയാണെന്നും പാഞ്ചജന്യ ആരോപിക്കുന്നു. ആദായ നികുതി വകുപ്പിന്റെയും ജിഎസ്‌ടിയുടെയും പോർട്ടലുകൾ ഉപയോക്താക്കൾക്ക് ഉപയോഗിക്കുന്നതിൽ പ്രയാസം നേരിട്ടതോടെ ഇൻഫോസിസ് സിഇഒയെ ധനമന്ത്രി നിർമ്മല സീതാരാമൻ വിളിച്ചുവരുത്തിയിരുന്നു.
eng­lish summary;RSS Against Infosys
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.