Saturday
23 Mar 2019

ആര്‍എസ്എസും ബിജെപിയും രാജ്യത്തെ ഭിന്നിപ്പിച്ചു; രാഹുല്‍

By: Web Desk | Monday 11 June 2018 4:52 PM IST


ന്യൂഡല്‍ഹി: ആര്‍എസ്എസും ബിജെപിയും രാജ്യത്തെ ഭിന്നിപ്പിച്ചുവെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മോദി സര്‍ക്കാറിന്‍റെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെയുള്ള നടപടികള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു  കോണ്‍ഗ്രസ് അധ്യക്ഷന്‍ .

ആര്‍എസ്എസ് ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. പിന്നാക്ക ജനങ്ങള്‍ക്കിടയില്‍ പ്രശ്നമുണ്ടാക്കാനാണ് അവരുടെ ശ്രമമെന്നും ഡല്‍ഹിയില്‍ നടന്ന ഒബിസി സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.

കഠിനാധ്വാനം ചെയ്യുന്നവരുടെ പ്രതിഫലത്തിന്‍റെ പങ്ക് പറ്റുന്നത് മറ്റുള്ളവരാണ്. കര്‍ഷകര്‍ക്ക് വേണ്ടി മോദി ഒന്നും ചെയ്യുന്നില്ല. നിങ്ങള്‍ക്കൊരിക്കലും മോദിയുടെ ഒാഫീസില്‍ കര്‍ഷകരെ കാണാനാവില്ല . കര്‍ഷകര്‍ പ്രതിസന്ധി നേരിടുമ്പോഴും മോദിക്ക് താല്പര്യം വ്യവസായികളെയാണ്, രാഹുല്‍ കുറ്റപ്പെടുത്തി.

മോദിയും അമിത് ഷായും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും നിയന്ത്രിക്കുന്ന ഭരണം രാജ്യത്തെ ഏതാനും ചിലര്‍ക്കു വേണ്ടി മാത്രമുള്ളതാണ്. ഒരു വര്‍ഷത്തിനകം ജനങ്ങളുടെ യഥാര്‍ഥ ശക്തി എന്തെന്ന് മോദി മനസ്സിലാക്കും. പിന്നാക്ക വിഭാഗക്കാര്‍, ദലിതര്‍, ദരിദ്ര വിഭാഗങ്ങളെല്ലാം അവഗണന നേരിടുന്നു.  പിന്നാക്ക വിഭാഗക്കാരെ രാജ്യ പുരോഗതിയുടെ താക്കോല്‍ സ്ഥാനങ്ങളിലെത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related News