Janayugom Online
CPI meeting kannur

ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍: സി പി ഐ

Web Desk
Posted on September 04, 2018, 7:40 pm

കോഴിക്കോട്:  ആർ എസ് എസിന്റെ രാഷ്ട്രീയ മുഖമായ ബി ജെ പിയും സംഘപരിവാർ സംഘടനകളും ജനങ്ങളെ ഭിന്നിപ്പിക്കാനും ഭരണഘടനയെ തകർക്കാനുമാണ് പരിശ്രമിക്കുന്നതെന്ന് സി പി ഐ കണ്ണൂർ ജില്ലാ സിക്രട്ടറി പി സന്തോഷ് കുമാർ പറഞ്ഞു. ഈ സന്ദർഭത്തിൽ മതേതരത്വവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കലാണ് മതേതര-ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പ്രധാനപ്പെട്ട രാഷ്ട്രീയ ഉത്തരവാദിത്വം. എല്ലാവർക്കും സ്വീകാര്യമായ തെരഞ്ഞെടുപ്പ് സഖ്യം ഇന്നത്തെ സാഹചര്യത്തിൽ സാധ്യമല്ല. രാജ്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും യോജിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

സി പി ഐ കുറ്റ്യാടി മണ്ഡലം സിക്രട്ടറിയും വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന എൻ കെ ശശീന്ദ്രന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച ’ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മരുതോളി കണാരൻ പതാക ഉയർത്തി.പാർട്ടി നേതാക്കളും പ്രവർത്തകരും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
ജില്ലാ അസി: സിക്രട്ടറിമാരായ എം നാരായണൻ മാസ്റ്റർ, ടി.കെ രാജൻ മാസ്റ്റർ, സംസ്ഥാന കൗൺസിൽ അംഗം ആർ ശശി, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.കെ ബാലൻ മാസ്റ്റർ, രജീന്ദ്രൻ കപ്പള്ളി, ജില്ലാ കൗൺസിൽ അംഗം കെ കെ കുമാരൻ മാസ്റ്റർ, എൻ.കെ കാളിയത്ത് എന്നിവർ സംസാരിച്ചു. മണ്ഢലം സിക്രട്ടറി കെ.പി പവിത്രൻ സ്വാഗതവും ലോക്കൽ സിക്രട്ടറി സി കെ ബാബു നന്ദിയും പറഞ്ഞു.