July 2, 2022 Saturday

Latest News

July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022

കനയ്യകുമാറിന്റെ ജനഗണമന യാത്രയ്ക്കു നേരെ ആർഎസ്എസ് അക്രമം

By Janayugom Webdesk
February 12, 2020

സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കനയ്യകുമാറിന്റെ ജനഗണമന യാത്രയ്ക്കു നേരെ വീണ്ടും അക്രമം. യാത്രയോടൊപ്പമുണ്ടായിരുന്ന വാഹനങ്ങൾക്ക് അക്രമത്തിൽ കേടുപാടുകൾ സംഭവിച്ചു. രണ്ടാഴ്ചയ്ക്കിടെ ഉണ്ടായ ഏഴാമത്തെ അക്രമമാണിത്. ഗയയിലെ ഷെർഘാട്ടിയിൽ സ്വീകരണത്തിനെത്തുന്നതിന് മുമ്പായിരുന്നു ആർഎസ്എസ് അക്രമമുണ്ടായത്. യാത്രയോടൊപ്പമുണ്ടായിരുന്ന കോൺഗ്രസ് എംഎൽഎ ഷക്കീൽ അഹമ്മദ് ഖാന്റെ വാഹനത്തിന്റെ ചില്ലുകൾ കല്ലേറിൽ തകർന്നു.

മോട്ടോർ സൈക്കിളിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. ജനഗണമന യാത്രയുടെ വാഹനങ്ങൾക്ക് നേരെ തുരുതുരെ സംഘം കല്ലെറിഞ്ഞു. രാജ്യദ്രോഹിക്കെതിരെ എന്നു പറഞ്ഞായിരുന്നു കല്ലേറെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഷെർഗാട്ടിയിലെ സ്വീകരണ യോഗത്തിൽ മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാൻ അവാം മോർച്ച നേതാവുമായ ജിതൻ റാം മഞ്ജി ഉൾപ്പെടെയുള്ളവർ കനയ്യയ്ക്ക് പുറമേ സംസാരിച്ചു.

മോട്ടോർ സൈക്കിളിലെത്തിയവർ മുഴക്കിയ മുദ്രാവാക്യങ്ങൾ ബിജെപിയുടെ ആശയമാണ് അവർ ഉയർത്തിപ്പിടിക്കുന്നതെന്ന് വ്യക്തമാക്കുന്നതായി സംഘാടകർ പ്രസ്താവനയിൽ പറഞ്ഞു. ചീഫ് സെക്രട്ടറിയെ നേരിട്ട് കാണുകയും അക്രമങ്ങൾ നടന്ന കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തുവെങ്കിലും നടപടികളുണ്ടായില്ല. യാത്രയ്ക്ക് സംരക്ഷണം നല്കണമെന്ന് മുഖ്യമന്ത്രിയോട് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഓരോ സ്വീകരണകേന്ദ്രങ്ങൾ പിന്നിടുമ്പോഴും ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ട നിരവധിപേരാണ് യാത്രയോടൊപ്പം ചേരുന്നത്.

ജനുവരി 30 നാണ് ഒരുമാസക്കാലം നീണ്ടുനില്ക്കുന്ന ജനഗണമനയാത്ര കനയ്യകുമാറിന്റെ നേതൃത്വത്തിൽ പര്യടനം തുടങ്ങിയത്. ഒരുമാസക്കാലം സംസ്ഥാനത്തെ 35 ജില്ലകളിൽ പര്യടനം നടത്തിയ ശേഷം പട്നയിൽ ലക്ഷങ്ങൾ പങ്കെടുക്കുന്ന റാലിയോടെയാണ് യാത്ര സമാപിക്കുക.

Eng­lish Sum­ma­ry: RSS attack in Kan­haiya Kumar’s Jan Gan Man Yatra

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.