19 April 2024, Friday

Related news

April 18, 2024
April 16, 2024
April 7, 2024
April 3, 2024
April 1, 2024
March 30, 2024
March 20, 2024
March 3, 2024
February 26, 2024
February 26, 2024

വര്‍ഗീയ ചേരിതിരിവുണ്ടാക്കുവാന്‍ ആര്‍എസ്എസ് ശ്രമം; കോടിയേരി

Janayugom Webdesk
തിരുവനന്തപുരം
November 22, 2021 12:25 pm

കേരള സമൂഹത്തെ മതപരമായി ചേരിതിരിക്കാന്‍ ആര്‍ എസ് എസ് ശ്രമമെന്ന് സിപിഐ(എം) പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. വിവാദങ്ങളുണ്ടാക്കി കേരളത്തിന്റെ മതമൈത്രി തകര്‍ക്കാനാണ് നീക്കം. ഇത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബി ജെ പി മറ്റ് സംസ്ഥാനങ്ങളില്‍ മതപരമായി ചേരിതിരിക്കാനുള്ള പ്രചാരണങ്ങള്‍ നടത്താറുണ്ട്. കേരളത്തിലേത് അത്രത്തോളം വന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കേരളത്തിലും അത്തരം പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചെന്നതാണ് ഇത് കാണിക്കുന്നതെന്ന് കോടിയേരി വ്യക്തമാക്കി. 

പൊതുസമൂഹം അതിനെതിരാണെന്ന് വന്നപ്പോള്‍ നേതൃത്വം അതിനെ തള്ളിക്കളഞ്ഞു. അത്തരം നിലപാടുകള്‍ക്ക് പ്രാത്സാഹനം കൊടുക്കുന്ന നില ആരുടെ ഭാഗത്ത് നിന്നുമുണ്ടാന്‍ പാടില്ല. കേരള സമൂഹത്തിലെ മതമൈത്രി തകര്‍ക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരും. മതമൈത്രി തകര്‍ക്കാനുള്ള നീക്കം കേരളീയ സമൂഹം അംഗീകരിക്കുമെന്ന് ഞാന്‍ കരുതുന്നില്ലെന്ന് കോടിയേരി വ്യക്തമാക്കി. ഹലാല്‍ വിഷയത്തില്‍ ബി ജെ പിക്ക് തന്നെ ഒരു വ്യക്തമായ നിലപാടില്ല. പല തരത്തിലുള്ള പ്രചാരണത്തില്‍ ഒന്ന് മാത്രമാണ് ഇത്. അത് കേരളത്തില്‍ വിലപോവില്ലെന്നും കോടിയേരി വ്യക്തമാക്കി. രിക്കട്ടെയെന്നും കോടിയേരി വ്യക്തമാക്കി.

അതേസമയം, കേരളത്തില്‍ ഹലാല്‍ സമ്പ്രദായവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് ഉയര്‍ന്നത്. കേരളത്തിലെ ഹലാല്‍ ഭക്ഷണം ലഭ്യമാകുന്ന ഹോട്ടലുകളില്‍ തുപ്പിയ ഭക്ഷണമാണ് നല്‍കുന്നതെന്ന ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സുരേന്ദ്രന്റെ നിലപാടില്‍ നിന്നും വ്യത്യസ്തയമായ നിലപാട് സ്വീകരിച്ച സന്ദീപ് വാര്യരെ പാര്‍ട്ടി തള്ളിയിരുന്നു. പൊതുസ്ഥലങ്ങളിലെ ഭക്ഷണശാലകളിലെ ഹലാല്‍ സമ്പ്രദായവും ബോര്‍ഡും സംസ്ഥാന സര്‍ക്കാര്‍ നിരോധിക്കണമെന്ന നിലപാടാണ് ബി ജെ പിക്കുള്ളത്.

ENGLISH SUMMARY:RSS attempts to cre­ate com­mu­nal divi­sions; Kodiyeri
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.