ആര്‍എസ്എസും ബജ്‌റംഗദളും തീവ്രവാദ സംഘടനകള്‍; സിദ്ധരാമയ്യ

Web Desk
Posted on January 10, 2018, 4:37 pm

ആര്‍എസ്എസിലെയും ബജ്‌റംഗദളിലെയും പ്രവര്‍ത്തകര്‍ തീവ്രവാദികളെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

ചമരജനഗര്‍ ജില്ലയില്‍ സദനെയാ സമവേഷ റാലിയില്‍ പങ്കെടുക്കവെയാണ് ഇൗ പ്രസ്താവന അദ്ദേഹം നടത്തിയത്.

തീവ്രവാദ ബന്ധമുണ്ടായിട്ടുകൂടി ഇത്തരം സംഘടനകളെ നിരോധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പിഎഫ്ഐ, എസ്ഡിപിഐ, ആര്‍എസ്എസ്, ബജ്റംഗദള്‍, വിഎച്ച്പി എന്നീ സംഘടനകള്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ അസഹനീയമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Photo Courtesy: Aaj Tak