ലോക്ക് ഡൗണിനിടെ റോഡുകളിൽ ലാത്തി പിടിച്ച് പരിശോധന നടത്തുന്ന ആർഎസ്എസ് പ്രവർത്തകരുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വിവാദമാകുന്നു. ലോക്ക് ഡൗണ്‍ പാലിച്ചില്ലെന്ന് മാത്രമല്ല, നിയമം കയ്യിലെടുക്കുക കൂടി ചെയ്ത ഈ പ്രവൃത്തിയില്‍ തെലങ്കാന പൊലിസിനും ആര്.എസ്.എസിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് തെലങ്കാനയിലെ ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ വാഹന പരിശോധന നടത്തുന്ന ദൃശ്യങ്ങള്‍ ആര്.എസ്.എസ് ട്വിറ്റര്‍ വഴി പുറത്തു വിട്ടത്.
യൂണിഫോമില്‍ കുറുവടിയുമേന്തിയായിരുന്നു പരിശോധന. ഫ്രണ്ട്സ് ഓഫ് ആര്.എസ്.എസ് എന്ന ഐഡിയില്‍ നിന്ന് വളണ്ടിയര്‍മാര്‍ പൊലിസിനെ സഹായിക്കുന്നു എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. യദാദ്രി ഭുവനഗിരി ജില്ലാ ചെക്ക്പോസ്റ്റില്‍ നിന്നുള്ളതായിരുന്നു ദൃശ്യങ്ങള്‍. പത്തോളം വരുന്ന ആര്.എസ്.എസ് പ്രവര്‍ത്തകര്‍ യാത്രക്കാരെ തടഞ്ഞു നിര്‍ത്തി ഐ.ഡി പ്രൂഫും ലൈസന്‍സും ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ക്ക് സമീപം സംസ്ഥാന പൊലിസും നില്‍ക്കുന്നത് കാണാം. സ്വന്തം യൂണിഫോമില്‍ കുറുവടിയും മാസ്കും ധരിച്ചാണ് ആര്.എസ്.എസ് പ്രവര്‍ത്തകരുടെ നില്‍പ്പ്.ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വിമര്‍ശനം രൂക്ഷമായതോടെ തെലങ്കാന പൊലിസ് വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. വാഹന പരിശോധനയ്ക്ക് മറ്റാരെയും ഏല്‍പ്പിച്ചിട്ടില്ല എന്ന് രചകോണ്ട പൊലിസ് കമ്മിഷണര്‍ മഹേഷ് ഭാഗവത് വ്യക്തമാക്കി.
RSS volunteers helping the police department daily for 12 hours at Yadadri Bhuvanagiri district checkpost, Telangana. #RSSinAction pic.twitter.com/WjE2pcgpSy
— Friends of RSS (@friendsofrss) April 9, 2020
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.