24 April 2024, Wednesday

Related news

April 24, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 19, 2024
April 16, 2024
April 14, 2024
April 7, 2024
April 6, 2024

ഡ്രൈ ഡേ വില്‍പ്പന: 100 ലിറ്റര്‍ വിദേശമദ്യവുമായി ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍

Janayugom Webdesk
കൊല്ലം
October 2, 2021 8:51 am

അനധികൃതമായി കൈവശം വെച്ച 100 ലിറ്ററിലേറെ വിദേശമദ്യവുമായി ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. ഡ്രൈ ഡേ വിൽപ്പന ലക്ഷ്യമാക്കി സൂക്ഷിച്ചിരുന്ന മദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ആദിച്ചനല്ലൂർ മൈലക്കാട് ചെറ്റഅടിയിൽ വീട്ടിൽ സോജു എന്ന ശ്രീജിത് (43)ആണ് ചാത്തന്നൂർ എക്സൈസിന്റെ മിന്നൽ പരിശോധനയിൽ പിടിയിലായത്. സമാന്തര ബാർ പോലെയാണ് ഇയാളുടെ വീട് പ്രവർത്തിച്ചിരുന്നതെന്ന് എക്സൈസ് പറഞ്ഞു. വീട്ടിൽ 14 പെട്ടികളിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. 

അര ലിറ്ററിന്റെ 207 കുപ്പികളിലായി ആകെ 103.5 ലിറ്റർ മദ്യമാണ് പിടികൂടിയത്. രണ്ടു ലക്ഷം രൂപ വിപണിവിലയുണ്ട്. വിവിധ വിദേശ മദ്യഷോപ്പുകളിൽ നിന്ന് പല ദിവസങ്ങളിലായി വാങ്ങിസൂക്ഷിച്ചതാണിത്. മുമ്പും എക്സൈസിന്റെ പിടിയിലായിട്ടുള്ള ശ്രീജിത്ത് ഒരു മാസമായി നിരീക്ഷണത്തിലായിരുന്നു. കൊട്ടിയം, പരവൂർ, തട്ടാമല, പള്ളിമുക്ക് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപ്പന നടത്തിയിരുന്നത്. 

മദ്യശാലകൾ അടഞ്ഞുകിടക്കുന്ന ദിവസങ്ങളിലാണ് പ്രധാന വിൽപ്പന. ആവശ്യക്കാർക്ക് മദ്യം എത്തിച്ചുകൊടുക്കും. കോഴിക്കട, മൊബൈൽ കട എന്നിവ തകർന്നതോടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് മദ്യം കച്ചവടം ചെയ്തതെന്ന് പ്രതി മൊഴി നൽകിയതായി എക്സൈസ് അറിയിച്ചു. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബി ദിനേശ്, പ്രിവന്റീവ് ഓഫീസർ നിഷാദ്, വിനോദ്, ബ്രിജേഷ്, ശിഹാബ്, ജ്യോതി, വിഷ്ണു, അനീഷ്, അഖിൽ, വിൽഫ്രഡ്, ഷൈനി, ജോൺ എന്നിവർ പങ്കെടുത്തു. 

Eng­lish Sum­ma­ry : RSS leader arrest­ed for pos­s­esing 100 litres of liquor

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.