16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 9, 2024
September 8, 2024
September 7, 2024
September 2, 2024
August 29, 2024
August 13, 2024
August 12, 2024
August 10, 2024
July 24, 2024

മയക്കുമരുന്ന് കേസില്‍ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍

Janayugom Webdesk
July 23, 2024 11:01 pm

ലഹരിമരുന്ന് കേസില്‍ ആര്‍എസ്എസ് നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്ത് പൊലീസാണ് സംഘത്തെ പിടികൂടിയത്. ആര്‍എസ്എസ് പ്രവര്‍ത്തകനും ഗുജറാത്തിലെ തീവ്ര ഹിന്ദുത്വ സംഘടനയായ യുവവാഹിനിയുടെ പ്രധാന നേതാവുമായ വികാസ് അഹിര്‍, ചേതൻ കുമാര്‍ സാഹു, അനീഷ് ഖാൻ എന്നിവരാണ് പിടിയിലായത്. 

രഹസ്യവിവരത്തെ തുടര്‍ന്ന് സൂറത്തിലെ റിങ് റാവുഡിലെ ഉദ്‌ന ദർവാജയ്ക്ക് സമീപമുള്ള ഗ്രാൻഡ് വില്ല ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്ന് 35,49,100 രൂപ വിലമതിക്കുന്ന 354.910 ഗ്രാം എംഡിഎംഎ കണ്ടെത്തി.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് സ്ഥാപിച്ച സംഘടനയായ ഹിന്ദു യുവവാഹിനിയുടെ സംസ്ഥാന നേതാവാണ് വികാസ് അഹിര്‍. ഇയാളുടെ സമൂഹ മാധ്യമങ്ങളില്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘ്വി, സംസ്ഥാന ബിജെപി അധ്യക്ഷൻ സി ആർ പാട്ടീൽ, എംപി തേജസ്വി സൂര്യ, സൂറത്ത് പൊലീസ് ഓഫിസർ ജയരാജ് ഗാധ്വി തുടങ്ങി നിരവധി പ്രമുഖര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: RSS leader arrest­ed in drug case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.