ചാലക്കുടിയിൽ ആര്‍എസ്‌എസുകാരനെ കൊന്ന കേസില്‍ ബിജെപിക്കാരന്‍ അറസ്റ്റിൽ

Web Desk

ചാലക്കുടി

Posted on February 17, 2020, 10:32 am

അതിരപ്പിള്ളിയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍. കണ്ണന്‍കുഴി ഏറന്‍വീട്ടില്‍ ജിനീഷ് (ഗിരീഷ്– 32)ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.15നാണ് താളത്തുപറമ്പിൽ പ്രദീപി(39)നെ കണ്ണന്‍കുഴി പാലത്തിന്‍ സമീപം വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടത്. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ ജിനീഷിനെ പുഴയുടെ തുരുത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കണ്ണന്‍കുഴിയിലെ ജലനിധി പമ്പിന് സമീപം കഴിഞ്ഞ ദിവസങ്ങളില്‍ ഷൂട്ടിങ് നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടവരും സഞ്ചാരികളും ഇവിടെ മാലിന്യം തളളുകയും ചെയ്തിരുന്നു.

പമ്പ് ഓപ്പറേറ്ററും ജലനിധി സെക്രട്ടറിയുമായ കൊല്ലപ്പെട്ട പ്രദീപും പ്രസിഡന്റ് സ്വാമിനാഥനും മാലിന്യം തള്ളുത് തടഞ്ഞില്ലെന്നും പണം കൈപറ്റി അനധികൃതമായി സൗകര്യങ്ങള്‍ ചെയ്ത് കൊടുത്തുവെന്നും ജിനേഷ് കുപ്രാചരണം നടത്തി. ഇത് ചോദ്യം ചെയ്യാനെത്തിയ പ്രദീപും സ്വാമിനാഥനുമായി ജിനീഷ് വ്യാഴാഴ്ച രാത്രി വാക്കേറ്റവും അടിപിടിയും ഉണ്ടായി. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പമ്ബിങ് കഴിഞ്ഞ് വെള്ളിയാഴ്ച പുലര്‍ച്ചെ ബൈക്കില്‍ മടങ്ങുകയായിരുന്ന പ്രദീപിനെ പാലത്തിന് സമീപം തടഞ്ഞുനിര്‍ത്തി വെട്ടി ക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പുഴ കടന്ന് തുരുത്തിലേക്ക്‌ രക്ഷപ്പെട്ടു. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.

Eng­lish sum­ma­ry: rss leader death in cha­laku­di bjp man arrest

you may also like this video