20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 8, 2024
September 7, 2024
September 2, 2024
August 29, 2024
August 13, 2024
August 12, 2024
July 23, 2024
July 9, 2024
June 11, 2024


നവോത്ഥാന നായകർക്കൊപ്പം 
ആർഎസ്എസ് നേതാക്കളും; ക്ഷേത്രോത്സവ നോട്ടീസ് പിന്‍വലിക്കണമെന്ന് വിശ്വാസികള്‍

Janayugom Webdesk
നേമം
April 19, 2023 11:38 am

മേജർ വെള്ളായണി ഭദ്രകാളി ദേവീക്ഷേത്രത്തിലെ ഉത്സവ നോട്ടീസിൽ നവോത്ഥാന നായകർക്കൊപ്പം ആർഎസ്എസ് നേതാക്കളും. തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലെ ക്ഷേത്രത്തില്‍ കാളിയൂട്ട് മഹോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ നോട്ടീസിലാണ്‌ ചിത്രങ്ങൾ. 

ക്ഷേത്രം ഉപദേശകസമിതിയിൽ ആർഎസ്എസ് അനുഭാവികൾ തെരഞ്ഞെടുക്കപ്പെട്ടതോടെ ക്ഷേത്രവും ഉത്സവവും കാവിവൽക്കരിക്കാനുള്ള ശ്രമമുണ്ടെന്ന ആരോപണം നേരെത്തെയുണ്ടായിരുന്നു. സ്വാമി വിവേകാനന്ദൻ, ശ്രീനാരായണഗുരു, അയ്യൻകാളി, ചട്ടമ്പിസ്വാമി എന്നിവർക്കൊപ്പമാണ് നവോത്ഥാന പ്രസ്ഥാനങ്ങളുമായോ ക്ഷേത്ര ആചാരങ്ങളുമായോപോലും യാതൊരു ബന്ധവുമില്ലാത്ത ഹെഡ്‌ഗേവാറിനേയും ഗോൾവാക്കറിനേയും ഉൾപ്പെടുത്തിയത്. ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രമായതിനാൽ ഉത്സവനോട്ടീസ് അച്ചടിക്കുന്നതിനു മുമ്പ്‌ ദേവസ്വം ബോർഡിന്റെ അനുമതി നേടണമെന്നുണ്ട്.

അതേസമയം ആർഎസ്എസ് രാഷ്ട്രീയനേട്ടത്തിനായി ക്ഷേത്രത്തെ ഉപയോഗപ്പെടുത്തുന്നത് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണെന്നും ആരോപണമുണ്ട്‌.സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നോട്ടീസ് പിൻവലിക്കണമെന്നുമാണ് വിശ്വാസികളുടെ ആവശ്യം. ദിക്കുബലി ഉൾപ്പെടെയുള്ള ചടങ്ങുകളിൽ ആചാരലംഘനം ഉണ്ടായപ്പോൾ ഒരുകൂട്ടം വിശ്വാസികൾ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു.

Eng­lish Summary:RSS lead­ers along with Renais­sance lead­ers; Believ­ers want to with­draw the tem­ple fes­ti­val notice
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.