രാഹുലിന്റെ പരിഹാസം, ആര്‍എസ്എസ് തരുണീശാഖ തുറന്നേക്കും

Web Desk
Posted on October 12, 2017, 12:58 pm

രാഹുലിന്റെ വിമര്‍ശനം മൂലം സംഘപരിവാറിലെ സ്ത്രീകള്‍ക്ക് പണിയായി. ആര്‍എസ്എസ് വനിതകള്‍ക്കായി ശാഖകള്‍ക്ക് പദ്ധതിയിടുന്നു. രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസമാണ് സ്ത്രീകള്‍ക്ക് ശാഖയില്‍ സ്ഥാനമില്ലെന്ന് വിമര്‍ശിച്ചത്. ആര്‍എസ്എസിന് സ്ത്രീകളോടുള്ള അവഗണയാണ് ഇതുകാണിക്കുന്നതെന്നാണ് രാഹുല്‍ പറഞ്ഞത്. എന്നാല്‍ ശാഖയിലല്ല ജന്‍പ്രബോധന്‍, ജാഗരണ്‍ എന്നീ സമിതികള്‍ സ്ത്രീകള്‍ക്കായുണ്ട്. അവര്‍ശാഖയിലില്ലെങ്കിലും സംഘത്തിനുള്ള അന്തരീക്ഷം കുടുംബങ്ങളില്‍ സൃഷ്ടിക്കുന്നത് സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് ശാഖ ആലോചിക്കും. ആര്‍എസ്എസ് പ്രചാര്‍ പ്രമുഖ് മന്‍മോഹന്‍ വൈദ്യ ഭോപാലില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആര്‍എസ്എസ്ശാഖയില്‍ നിക്കര്‍ ധരിച്ച സ്ത്രീകളെ നിങ്ങള്‍കണ്ടിട്ടുണ്ടോ എന്ന രാഹുലിന്റെ ചോദ്യത്തിന് രാഹുല്‍ സ്വന്തം പാര്‍ട്ടിയെ ആദ്യം ശക്തിപ്പെടുത്തട്ടെ പിന്നീടുമതി ആര്‍എസ്എസിനെ എന്ന് വൈദ്യ തിരിച്ചടിച്ചു. സ്ത്രീകകളുടെ ഉന്നമനമാണ് ലക്ഷ്യമെങ്കില്‍ ആദ്യം സ്വന്തം പാര്‍ട്ടിയില്‍ അതാകട്ടെ. പുരുഷഹോക്കിയില്‍ സ്ത്രീകളുണ്ടോ എന്ന് നോക്കുംപോലെയാണ് ശാഖയില്‍ രാഹുല്‍ സ്ത്രീകളെ തിരയുന്നത്. സ്ത്രീകളെ കാണാന്‍ രാഹുല്‍ സ്ത്രീകളുടെ ഹോക്കിക്ക് പോകട്ടെ വൈദ്യ ഉപദേശിച്ചു. രാഹുലിന് പ്രസംഗിക്കാന്‍ കുറിപ്പെഴുതുന്നവര്‍ക്ക് സംഘടനയെപ്പറ്റി ഒന്നുമറിയില്ലെന്നും പിതാമഹി ഇന്ദിരയും പിതാവ് രാജീവ് ഗാന്ധിയും എതിര്‍ത്തിട്ടും ശക്തിയോടെ പടര്‍ന്ന പ്രസ്ഥാനമാണിതെന്നും വൈദ്യ പറഞ്ഞു.