August 9, 2022 Tuesday

Related news

August 8, 2022
August 8, 2022
July 17, 2022
July 12, 2022
July 12, 2022
July 10, 2022
July 10, 2022
July 10, 2022
July 9, 2022
July 9, 2022

ആർ എസ് എസ് തീർത്ഥാടകർക്ക് ട്രെയിനിൽ വഴിവട്ട് കമ്പാർട്ടുമെന്റും എമർജൻസി ക്വാട്ടയും

Janayugom Webdesk
December 31, 2019 9:25 pm

തൃശൂർ: ആർഎസ്എസ്-സംഘപരിവാർ തീർത്ഥാടകർക്ക് തീർത്ഥയാത്ര ചെയ്യാൻ ട്രെയിനിൽ പ്രത്യേക കോച്ചും അതിലെ 80 ബർത്തുകളും ‘എമർജൻസി ക്വാട്ട’യിൽ നൽകിയും റെയിൽവേ. മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള 12685–12686 സൂപ്പർഫാസ്റ്റ് ട്രെയിനിലാണ് ഈ അസാധാരണ നാടകം അരങ്ങേറിയത്. ഇതിന് ഒത്താശ ചെയ്തത് കർണാടകയിൽ നിന്നുള്ള റെയിൽവേ സഹമന്ത്രി സുരേഷ് അൻഗഡിയുടെ ഓഫീസ്.

ചൊവ്വാഴ്ച വൈകുന്നേരം 4.15 ന് മംഗളൂരുവിൽ നിന്നു ചെന്നൈയിലേക്കുപുറപ്പെട്ട 12686 നമ്പർ സൂറ്റർഫാസ്റ്റ് എക്സ്പ്രസിലാണ് ഒരു കമ്പാർട്ടുമെന്റിൽ 80 പേർക്ക് എമർജൻസി ക്വാട്ട അനുവദിച്ചത്. മംഗളൂരുവിൽ നിന്നു തമിഴ്‌നാട്ടിലെ കട്പാടിയിലേക്കാണ് 80 ടിക്കറ്റുകളും എമർജൻസിയിൽ അനുവദിച്ചിട്ടുള്ളത്. ചെന്നൈക്കടുത്തുള്ള മേൽ മറവത്തൂർ തീർഥാടന കേന്ദ്രത്തിലേക്കു പോകുന്ന സംഘത്തിനു വേണ്ടിയാണ് ഉന്നതഇടപെടലിനെ തുടർന്ന് റെയിൽവേയുടെ വഴിവിട്ട നടപടി.

ചെന്നൈയിൽ നിന്ന് രാവിലെ 9.05 ന് മംഗളൂരുവിൽ എത്തി വൈകുന്നരം ചെന്നൈയിലേക്ക് തിരിക്കുന്ന ഈ ട്രെയിനിൽ സാധാരണ സ്ത്രീകൾക്കുള്ള ഒരു കമ്പാർട്ട്മെന്റ് അടക്കം മൂന്ന് ജനറൽ കമ്പാർട്ട്മെന്റുകളാണ് ഉള്ളത്. ഇതിൽ ഒരു ജനറൽ കമ്പാർട്ടുമെന്റ് ഒഴിവാക്കി പകരം സ്ലീപ്പർ കമ്പാർട്ട്മെന്റ് ചേർത്താണു റെയിൽവേ സംഘപരിവാർ സംഘത്തിന് സൗകര്യം ഒരുക്കിയത്. ഇന്നലെ രാവിലെ മംഗളൂരുവിൽ എത്തിയ ട്രെയിനിൽ ഒരു ജനറൽ കമ്പാർട്ട്മെന്റ് കുറവായിരുന്നു. സ്ലീപ്പറിൽ തിരക്ക് കൂടിയതിനാൽ ഒരു സ്ലീപ്പർ കമ്പാർട്ട്മെന്റ് കൂടുതൽ ചേർത്തുവെന്നാണ് റെയിൽവേ വൃത്തങ്ങൾ വിശദീകരിച്ചത്.

സ്ലീപ്പർ കോച്ച് കൂട്ടിയിട്ടും വെയിറ്റിങ്ങ് ലിസ്റ്റിൽ ഒന്നാമതുള്ളയാൾക്ക് സീറ്റ് ലഭിക്കത്തിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് റെയിൽവേ കള്ളക്കളി വെളിപ്പെടുന്നത്. മംഗളൂരുവിൽ വിന്നു കട്പാടിയിലേക്ക് 84 അംഗ സംഘം സ്ലീപ്പർ ടിക്കറ്റ് എടുത്തിരുന്നു. ഇതിലെ 80 പേർക്കും ഈ കോച്ചിൽ എമർജൻസി ക്വാട്ടയിലൂടെ സീറ്റ് ലഭ്യമാക്കി. അത്യാവശ്യ കാര്യങ്ങൾക്കു പോലും എമർജൻസി ക്വാട്ടയിൽ സീറ്റ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെന്നരിക്കെയാണ് ജനറലിനു പകരം സ്ലീപ്പർ കോച്ച് ഏർപ്പെടുത്തി ഇതിൽ 80 പേർക്ക് എമർജൻസി ക്വാട്ട സീറ്റ് അനുവദിച്ചത്.

സംഘമായി പോകുന്നവർക്ക് റെയിൽവേയിൽ കോച്ച് ബുക്ക് ചെയ്യാൻ സംവിധാനമുണ്ട്. ഇത് ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷൻ മുതൽ അവസാന സ്റ്റേഷൻ വരെയാണ് അനുവദിക്കുക. ഇങ്ങനെ വരുമ്പോൾ സാധാരണ നിരക്കിന്റെ ഏതാണ്ട് ഒന്നര മടങ്ങ് നിരക്ക് നൽകണം. ഇതെല്ലാം ഒഴിവാക്കി സാധാരണ സ്ലീപ്പർ നിരക്കിൽ സ്വന്തക്കാർക്കു മംഗളൂരുവിൽ നിന്നു കട്പാടിയിലേക്കു യാത്രാ സൗകര്യം ഒരുക്കിയത് റെയിൽവേ മന്ത്രിയുടെ ഓഫീസ് ഇടപെടലാണെന്നാണ് അറിയുന്നത്.

Eng­lish sum­ma­ry: RSS Pil­grims spe­cial Com­part­ment and Emer­gency Quota

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.