16 November 2025, Sunday

Related news

November 16, 2025
November 13, 2025
November 10, 2025
November 5, 2025
October 31, 2025
October 29, 2025
October 29, 2025
October 22, 2025
October 16, 2025
October 4, 2025

ആര്‍എസ്എസ് പൊയ്‌മുഖം അഴിഞ്ഞുവീണു: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
October 16, 2025 10:34 pm

ആര്‍എസ്എസ് ഉദ്ഘോഷിക്കുന്ന ‘സാംസ്കാരിക ദേശീയത’യുടെ കേരള സ്റ്റോറിയാണോ കോട്ടയത്തെ അനന്തു അജിയുടെ ആത്മഹത്യയിലൂടെ കണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നന്നേ ചെറുപ്പം മുതല്‍ ആര്‍എസ്എസ് ശാഖയില്‍ തനിക്ക് അനുഭവിക്കേണ്ടിവന്ന മാനസിക, ശാരീരിക പീഡനങ്ങളെ കുറിച്ചാണ് വിദ്യാസമ്പന്നനായ ആ ചെറുപ്പക്കാരന്‍ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. ആര്‍എസ്എസ് പുറത്തുകാണിക്കുന്ന പൊയ്‌മുഖവും അതിനകത്തെ യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള അന്തരം ആരെയും ഞെട്ടിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്. ഫാസിസത്തിന്റെ സ്വഭാവം ലോകത്തെല്ലായിടത്തും ക്രൂരവും ജീര്‍ണവും പീഡനാത്മകവുമാണെന്ന് വീണ്ടും തെളിയുകയാണ്. വിവേക ശാലികളായ പുത്തന്‍ തലമുറ ഈ സത്യങ്ങള്‍ മനസിലാക്കാതിരിക്കില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.