Monday
18 Feb 2019

ആര്‍എസ്എസ് ശാഖയിലേക്ക് പ്രിയങ്കയ്ക്ക് ക്ഷണം

By: Web Desk | Thursday 1 February 2018 10:43 AM IST

ആര്‍എസ്എസ് വനിതാ വിഭാഗമായ രാഷ്ട്ര സേവികാ സമിതിയുടെ ശാഖയിലേക്ക് ആണ് പ്രിയങ്കയെ ക്ഷണിച്ചിരിക്കുന്നത്. സ്ത്രീകളെ ശാക്തീകരിക്കാനോ അധികാരം നല്‍കാനോ തയ്യാറാവാത്ത സംഘടനയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരമാര്‍ശത്തിനെതിരെയുള്ള പ്രതികരണമാണ് പ്രിയങ്കാ ഗാന്ധിക്കുള്ള ക്ഷണം.

മേഘാലയ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഷില്ലോങ്ങില്‍ സെന്റ് എഡ്മണ്ട് കോളജില്‍ നടന്ന പരിപാടിയിലായിരുന്നു ആര്‍എസ്എസിനെതിരെ രാഹുല്‍ വിമര്‍ശമുന്നയിച്ചത്. നാഗാലാന്റിലും മേഘാലയയിലും ഫെബ്രുവരി 27 നാണ് അസംബ്ലി തിരഞ്ഞെടുപ്പ്. മാര്‍ച്ച് 3 നാണ് വോട്ടെണ്ണല്‍.