24 April 2024, Wednesday

സ്വവർഗാനുരാഗം വൈകല്യമാണെന്ന് ആർഎസ്‌എസ് സര്‍വെ

Janayugom Webdesk
ന്യൂഡൽഹി
May 6, 2023 9:35 pm

സ്വവർഗാനുരാഗം വൈകല്യമാണെന്ന് ആർഎസ്‌എസ് വനിതാഘടകമായ സംവർധിനി ന്യാസിന്റെ സർവേ. സ്വവർഗ വിവാഹം നിയമവിധേയമാക്കിയാൽ ഇത് സമൂഹത്തിൽ വർധിക്കുമെന്നും സർവേയിൽ വിലയിരുത്തി. ഡോക്ടർമാരെയും വിവിധ വൈദ്യശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളെയും പങ്കെടുപ്പിച്ചാണ് സർവേ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. 318 പേരാണ് സർവേയിൽ പങ്കെടുത്തത്.
സ്വവർഗാനുരാഗം വൈകല്യമാണെന്നാണ് സർവേയിൽ പങ്കെടുത്ത 70 ശതമാനം ഡോക്ടർമാരും പറഞ്ഞത്. ലൈംഗിക രോഗങ്ങൾ പകരുന്നതിന് സ്വവർഗബന്ധം കാരണമാകുമെന്ന് 83 ശതമാനം പേർ അഭിപ്രായപ്പെട്ടു. സ്വവർഗദമ്പതികൾക്ക് കുട്ടികളെ ശരിയായ രീതിയിൽ വളർത്താൻ സാധിക്കില്ലെന്നാണ് 67 ശതമാനം ഡോക്ടർമാരുടെയും അഭിപ്രായം. ഇത്തരം മാനസിക വൈകല്യം മാറ്റിയെടുക്കുന്നതിന് കൗൺസലിങ്ങാണ് മികച്ച മാർഗമെന്നുമാണ് സർവേ റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.
ചികിത്സിക്കുന്നതിന് പകരം സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കുന്നതിലൂടെ ഇത് സാധാരണ നിലയിലാകുമെന്നാണ് സർവേയിൽ പങ്കെടുത്തവർ പറയുന്നത്. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിന് മുമ്പ് പൊതുജനാഭിപ്രായം തേടണമെന്നും റിപ്പോര്‍ട്ട് നിർദേശിച്ചു. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനുള്ള ഹർജികളിൽ വാദം കേൾക്കുന്നതിനിടെയാണ് ആർഎസ്എസ് സർവേ ഫലം പുറത്തുവിട്ടിരിക്കുന്നത്.

eng­lish sum­ma­ry ; RSS sur­vey says homo­sex­u­al­i­ty is a disability
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.