Web Desk

January 29, 2021, 2:06 pm

ആര്‍എസ്എസ് കണ്ണുരുട്ട് കേരളത്തില്‍ വിലപ്പോകുന്നില്ല ;ബിജെപി ഗ്രൂപ്പിസം ശക്തിപ്രാപിക്കുന്നു

Janayugom Online

ബിജെപി സംസ്‌ഥാന നേതൃയോഗത്തിൽനിന്ന്‌ വിട്ട്‌ നിന്ന്‌ ശോഭാ സുരേന്ദ്രൻ തന്‍റെ പ്രതിഷേധം ശക്തമാക്കി. കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദ്ദേശങ്ങളും ശോഭാ സുരേന്ദ്രന്‍ അംഗീകരിക്കാത്ത അവസ്ഥായയി. പാര്‍ട്ടിയിലെ തീപ്പൊരി പ്രാസംഗികയെന്നാണ് ശോഭാസുരേന്ദ്രനെ ബിജെപി ആര്‍എസ് എസ് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ അറിയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തസാഹചര്യത്തില്‍ ശോഭാ സുരേന്ദ്രന്‍റെ ബിഹിഷ്കരണം തെല്ലൊന്നുമല്ല ബിജെപി നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുന്നത്. ബിജെപിയിലെ ഗ്രൂപ്പിസത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നേതാക്കളും, അണികളും പാര്‍ട്ടി വിടുകയാണ്. കുടുംബങ്ങളായിട്ടാണ് പലരും പാര്‍ട്ടി വിടുന്നത്. 

സംസ്ഥാന ബിജെപി നിരവധി പ്രശ്നങ്ങളാല്‍ മുന്നോട്ട് പകുമ്പോഴാണ് ശോഭാ സുരേന്ദ്രന്‍റെ ബഹിഷ്കരണവും, കൂന്നിന്മേല്‍ കുരുവെന്ന സ്ഥിതി വിശേഷമാണ് ബിജെപിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്, താൻ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാത്തിടത്തോളം യോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ശോഭ സുരേന്ദ്രൻ ആവർത്തിച്ചു വ്യക്തമാക്കി. കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്ത്, മുതിര്‍ന്ന പല നേതാക്കളും ശോഭാ സുരേന്ദ്രന് പിന്തുണയുമായി രംഗത്തുമുണ്ട്.ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്നം പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം വഴങ്ങിയിരുന്നില്ല. ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തടയിടുകയാണെന്നാണ് ശോഭയുടെ പരാതി . കൊച്ചിയിൽ ചേർന്ന കഴിഞ്ഞ സംസ്‌ഥാന തല യോഗത്തിലും ശോഭാ സുരേന്ദ്രൻ പങ്കെടുത്തിരുന്നില്ല.സുരേന്ദ്രന്റെ ഏകാധിപത്യ ശൈലിയിൽ പ്രതിഷേധിച്ച്‌ പ്രവർത്തനത്തിൽനിന്ന്‌ വിട്ടുനിൽക്കുകയാണ് അവര്‍ വൈസ്‌പ്രസിഡന്‍റ് കൂടിയാണ് അവര്‍. കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഗ്രൂപ്പിന് എതിരുമാണവര്‍ . 

ശോഭ സുരേന്ദ്രൻ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ പാർടി പരിഗണിക്കണമെന്നും ഇരുവിഭാഗവും വിട്ടുവീഴ്‌ച ചെയ്യണമെന്നും കൃഷ്‌ണദാസ്‌ പക്ഷം ചർച്ചയിൽ ഉന്നയിച്ചു. ജനറൽ സെക്രട്ടറിമാരിലൊരാളായ എം ടി രമേശും ഇവർക്കൊപ്പംചേർന്നു. എന്നാൽ ശോഭ സുരേന്ദ്രനാണ്‌ പാർടിയോട്‌ സഹകരിക്കാതെ മാറിനിൽക്കുന്നതെന്നും ഇതംഗീകരിക്കാനാകില്ലെന്നുമാണ്‌ സുരേന്ദ്രപക്ഷത്തിന്റെ വാദം.അതേ സമയം ശോഭ സുരേന്ദ്രനുമായി പ്രശ്നങ്ങളൊന്നും ഇല്ലെന്നും യോഗങ്ങളിൽ പങ്കെടുക്കാത്തതെന്താണെന്ന് അവരോട് തന്നെ ചോദിക്കണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം.തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംഘടനാപരമായ ഒരുക്കങ്ങളാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഏകദേശം ധാരണയാകുമെന്നും പറയുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനം പോരെന്നും താഴെതട്ടിൽ സജീവ പ്രവർത്തകർ ചോർന്നുപോകുകയാണെന്നും ആശങ്ക പ്രകടിപ്പിച്ച്‌ ആർഎസ്‌എസ്‌ നേതൃത്വം.
കണക്കുകളിൽ ഉണ്ടെന്നല്ലാതെ താഴെതട്ടിൽ പ്രവർത്തനം കാര്യമായില്ലെന്ന ആർഎസ്‌എസ്‌ വിലയിരുത്തലും നേതാക്കൾ ബിജെപി ഭാരവാഹികളെ അവര്‍ അറിയിച്ചു. ഇന്നു നടക്കുന്ന പാര്‍ട്ടി യോഗത്തിന് മുന്നോടിയായി ചേര്‍ന്ന ബിജെപി–-ആർഎസ്‌എസ്‌ യോഗത്തില്‍ പാര്‍ട്ടിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനുള്ള ഒരു നടപടിയും എടുക്കാനുമായില്ല. നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ശോഭ സുരേന്ദ്രൻ യോഗത്തിന്‌ എത്തിയുമില്ല. തെരഞ്ഞെടുപ്പിൽ ഇങ്ങനെ പോകാനാകില്ലെന്നും എല്ലാ നിയോജകമണ്ഡലങ്ങളിലും കൂടുതൽ മുഴുവൻസമയ പ്രവർത്തകരെ ആർഎസ്‌എസുതന്നെ നിർദേശിക്കുമെന്നും ആർഎസ്‌എസ്‌ നേതാക്കൾ യോഗത്തിൽ അറിയിച്ചു. 

കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ, എ എൻ രാധാകൃഷ്‌ണൻ എന്നിവരും കേന്ദ്ര പ്രഭാരി സി പി രാധാകൃഷ്‌ണനും ബിജെപിയെ പ്രതിനിധീകരിച്ച്‌ യോഗത്തിൽ പങ്കെടുത്തു. ആർഎസ്‌എസ്‌ പ്രാന്ത പ്രചാരക്‌ പി എൻ ഹരികൃഷ്‌ണൻ, പ്രാന്ത കാര്യവാഹക്‌ പി ഗോപാലൻകുട്ടി എന്നിവർ ആർഎസ്‌എസിനെയും പ്രതിനിധീകരിച്ചു.തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ തോൽവിയെത്തുടർന്ന്‌ രൂക്ഷമായ ഗ്രൂപ്പ്‌ പോരിനിടയിൽ ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് തൃശൂരിൽ ചേരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയമാണ്‌ മുഖ്യഅജൻഡ. തർക്കം രൂക്ഷമായതിനാൽ സ്ഥാനാർഥികളെ സംബന്ധിച്ച്‌ സമവായത്തിലെത്താൻ സാധ്യതയില്ല.നേതാക്കൾ കൂട്ടത്തോടെ സ്ഥാനാർഥിയാകാൻ കുപ്പായമിട്ടതാണ്‌ നേതൃത്വത്തിന്റെ‌ പുതിയ തലവേദന‌. ഒ രാജഗോപാൽ, കുമ്മനംരാജശേഖരൻ, വി മുരളീധരൻ, പി കെ കൃഷ്‌ണദാസ്‌, എം ടി രമേശ്‌ തുടങ്ങിയവരൊക്കെ രംഗത്തുണ്ട്‌. ഒ രാജഗോപാലിനെ മാറ്റി കുമ്മനം രാജശേഖരനെ നേമത്ത്‌ സ്ഥാനാർഥിയാക്കാനാണ്‌ കേന്ദ്ര നേതൃത്വത്തിന്റെ ആലോചന.ഇന്നലെ കൊച്ചിയിൽ ചേർന്ന ആർഎസ്എസ്–-ബിജെപി നേതൃയോഗം സമവായത്തിലെത്താതെയാണ് പിരിഞ്ഞത്. കേരളത്തിലെ ആര്‍എസ്എസ് ബിജെപി ചരിത്രത്തിലാധ്യമായിട്ടാണ് ഇത്തരമൊരു സ്ഥിതി വിശേഷമുണ്ടായത്.തീരുമാനങ്ങള്‍ ഒന്നും എടുക്കാതെ പിരിയേണ്ടി വന്നത്. ശോഭ സുരേന്ദ്രന്റെ സ്ഥാനാർഥിത്വം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ തർക്കം തുടരുകയാണ്‌. സംസ്ഥാന സമിതി യോഗത്തിനുശേഷം അടുത്ത മാസം മൂന്ന്‌,‌ നാല്‌ തീയതികളിൽ ബിജെപി അഖിലേന്ത്യാ പ്രസിഡന്റ്‌‌ ജെ പി നഡ്ഡ കേരളത്തിലെത്തി കോർകമ്മിറ്റി അംഗങ്ങളുമായും ആർഎസ്‌എസ്‌ നേതാക്കളുമായും ചർച്ച നടത്തും.തിരുവനന്തപുരത്തും തൃശൂരിലും ചേരുന്ന മേഖലാ യോഗങ്ങളിലും പങ്കെടുക്കും. സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യവിമർശം ഉയർത്തിയിരിക്കുന്ന ശോഭ സുരേന്ദ്രൻ പക്ഷത്തേയും പി കെ കൃഷ്‌ണദാസ് ‌പക്ഷത്തേയും അനുനയിപ്പിക്കാൻ നേതൃത്വത്തിന്‌ കഴിഞ്ഞിട്ടില്ല. ആർഎസ്‌എസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും ഇവർക്കുണ്ടെന്നു പറയപ്പെടുന്നു.

കേരളത്തിലെ സംഘടനയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ പരിഹാരം കാണുവാനായി കേന്ദ്രനേതാക്കള്‍ നിരന്തരമായി ഇടപെടുന്നു. എന്നാല്‍ വെള്ളത്തില്‍ വരച്ച ജലരേഖപോലെയാണ് കേരളത്തിലെ ബിജെപിയുടെ സ്ഥിതിയും . പി എം വേലായുധന്‍ ഉള്‍പ്പെടെയുളള മുതിര്‍ന്ന പല നേതാക്കളും ശരിക്കും സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനുമായി നീരസത്തിലുമാണ് . കേന്ദ്രമന്ത്രി വി മുരളീധരന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍ ഗ്രൂപ്പ് പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുകയാണെന്നും. മുരളീധരന‑സുരേന്ദ്രന്‍ അച്ചുതണ്ട് കേരളത്തിലെ ബിജെപിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും പാര്‍ട്ടി അണികള്‍ക്കിടയില്‍ സംസാരമായിരിക്കുന്നു.
eng­lish sum­ma­ry ; RSS tears are not worth it in Ker­ala; BJP groupism is gain­ing strength
you may also like this video;