ജനാധിപത്യം ഇല്ലാതാക്കാന്‍ ആര്‍എസ്എസ് ശ്രമം നടക്കുന്നു; പിണറായി

Web Desk
Posted on April 21, 2019, 12:08 pm

ജനാധിപത്യം ഇല്ലാതാക്കാന്‍ ആര്‍എസ്എസ് ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രചാരണത്തില്‍ വര്‍ഗീയധ്രുവീകരണത്തിന് ശ്രമം നടക്കുന്നതായും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.വംശഹത്യയുടെ വക്താവിനെ എത്തിച്ചാണ് പ്രചരണം നടത്തിയത്. ആപല്‍ക്കരമായ സ്ഥിതിവിശേഷത്തിലേക്ക് കേരളത്തെ നീക്കാനാണ് ശ്രമം.

ബിജെപിയും യുഡിഎഫും പരസ്പരം സഹായിക്കുകയാണ്. സംസഥാനത്ത് കോലീബി സഖ്യം നിലവിലുണ്ട്. നേമത്ത് നടന്നപോലെ സംസ്ഥാനത്ത് ഒളിഞ്ഞും തെളിഞ്ഞും ഈ ബന്ധം നിലനില്‍ക്കുന്നു.